പശുക്കൾക്കായി ഒരു റാംപ് വാക്ക്; സുന്ദരിപ്പശുവിന് സമ്മാനം രണ്ടരലക്ഷം രൂപ

ഫാഷൻ ഷോകളും റാംപ് വാക്കുകളും നമുക്ക് പുതുമയല്ല. സുന്ദരികൾ ചുവട് വയ്ക്കുന്ന ഫാഷൻ ഷോകൾ ദിവസംപ്രതി രാജ്യത്ത് നടക്കാറുമുണ്ട്. എന്നാൽ,ഹരിയാനയിൽ കഴിഞ്ഞദിവസം സംഘടിപ്പിച്ച ഫാഷൻ ഷോയ്ക്ക് ഒരു പ്രത്യേകത ഉണ്ടായിരുന്നു. മനുഷ്യർക്ക് വേണ്ടിയായിരുന്നില്ല പകരം കന്നുകാലികൾക്ക് വേണ്ടിയായിരുന്നു ഈ സൗന്ദര്യമത്സരം.
ഹരിയാനയിലെ വെറ്റിനറി ഇൻസ്റ്റിറ്റ്യൂട്ടാണ് പശുക്കൾക്കും കാളകൾക്കുമായി റാംപ് വാക്ക് നടത്തിയത്. ബാഹു അക്ബർപുർ ഗ്രാമത്തിലായിരുന്നു വേറിട്ട മത്സരം അരങ്ങേറിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 621 എൻട്രികളാണ് ലഭിച്ചത്. തദ്ദേശീയ കന്നുകാലി വർഗങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് പ്രചരിപ്പിക്കുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം.അതുകൊണ്ടുതന്നെ
മത്സരത്തിൽ പങ്കെടുപ്പിക്കാൻ ഒരു നിബന്ധനയേ ഉണ്ടായിരുന്നുള്ളൂ, തദ്ദേശീയ കന്നുകാലി വർഗമായിരിക്കണം.
പരിപാടിക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. പശുക്കൾക്കും കാളകൾക്കും പ്രത്യേകം പ്രത്യേകം റാംപുകൾ ഒരുക്കിയിരുന്നു. ഉടമകളും കന്നുകാലികൾക്കൊപ്പം റാംപിലെത്തി. വെറ്റിനറി വിദഗ്ധരായിരുന്നു വിധികർത്താക്കൾ.ജേതാക്കൾക്ക് രണ്ടര ലക്ഷം രൂപ വീതം സമ്മാനവും ലഭിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here