മകൻറെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന മുൻ സിപിഐഎം നേതാവ് മരിച്ചു

മകൻറെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന സിപിഐഎം മുൻ നേതാവ് അന്തരിച്ചു. ഖജനാപാറ സ്വദേശി ആണ്ടവർ (84) ആണ് മരിച്ചത്. കഴിഞ്ഞ ഇരുപത്തിനാലാം തീയതി രാത്രിയാണ് മകൻ മണികണ്ഠന്റെ മർദ്ദനത്തിൽ ആണ്ടവർക്ക് ഗുരുതരമായി പരുക്കേറ്റത്.
തുടർന്ന് തമിഴ്നാട് മധുര മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. നേരത്തെ വധശ്രമക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത മകൻ മണികണ്ഠൻ നിലവിൽ റിമാൻഡിൽ ആണ്. ഇടുക്കി രാജാക്കാട് ഖജനാപാറ സ്വദേശിയാണ് ആണ്ടവർ. ദീർഘകാലം സിപിഐഎം രാജാക്കാട് ഏരിയാ കമ്മറ്റി അംഗമായിരുന്നു ആണ്ടവർ.
കഴിഞ്ഞ 24ന് രാത്രി 11നാണ് സംഭവം. ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കത്തെ തുടർന്ന് മണികണ്ഠൻ ആണ്ടവരെ ടേബിൾ ഫാൻ, ഫ്ലാസ്ക് എന്നിവ ഉപയോഗിച്ച് തലയിലും മുഖത്തും മർദിക്കുകയായിരുന്നു. ഈ സമയത്ത് വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല.
ഗുരുതരമായി പരുക്കേറ്റ ആണ്ടവരെ ആദ്യം തേനി മെഡിക്കൽ കോളജിലും പിന്നീട് മധുര മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. മധുര മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
Story Highlights : cpim leader dies assault by son
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here