ഇത് ഒരു പൈങ്കിളിക്കഥയല്ല !!!

”അങ്ങനെയിരിക്കെ എന്നോ ഒരിക്കൽ ഒട്ടും പ്രതീക്ഷിക്കാതെ ഞാൻ ഒരു പതിനാറുകാരിയെ കണ്ടു .എന്റെ ഉളളിൽ അത് വരെ പൊട്ടാത്ത ഒരു ‘ ലഡ്ഡു ‘ അന്ന് പൊട്ടി. എനിക്കപ്പോൾ തന്നെ ആ പെൺ കുട്ടിയെ സ്വന്തമാകണമെന്നു തോന്നി . പിന്നെ ഇടം വലം നോക്കിയില്ല. ആരോടും രണ്ടാമതൊരു അഭിപ്രായം ചോദിച്ചുമില്ല. നാണമില്ലാതെ നേരെ പെണ്ണു വീട്ടിലേക്കു ചെന്നു.”
പറയുന്നത് മലയാളികളുടെ സ്വന്തം ബാലചന്ദ്രമേനോനാണ്. വിവാഹവാർഷിക ദിനത്തിൽ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഒരു മെയ്മാസപ്പുലരിയിൽ വിവാഹിതരേ ഇതിലേ ഇതിലേ എന്ന് താനും വിളിച്ചുതുടങ്ങിയ കഥ അദ്ദേഹം പങ്കുവച്ചിരിക്കുന്നത്. വിവാഹം അപ്രായോഗികവും അശാസ്ത്രീയവും എന്നാൽ അനിവാര്യവുമായ ഒരു സാമൂഹ്യവിപത്താണ് എന്ന് വിശ്വസിച്ചിരുന്ന താൻ എങ്ങനെ അടിതെറ്റി പ്രണയത്തിലേക്കും വിവാഹത്തിലേക്കും വീണുവെന്ന് ബാലചന്ദ്രമേനോൻ ഓർത്തെടുക്കുന്നു.
ഈശ്വരാനുഗ്രഹം കൊണ്ട് തരക്കേടില്ലാത്ത ഒരു ഭർത്താവാകാൻ തനിക്ക് സാധിച്ചെന്നും അദ്ദേഹം പറയുന്നു. തന്നിലെ ഭർത്താവിനെക്കാൾ അച്ഛനാണ് ഭാര്യ വരദ കൂടുതൽ മാർക്ക് തന്നിട്ടുള്ളത്. ഇക്കാര്യത്തിൽ മക്കളുടെ പ്രതികരണം അറിവായിട്ടില്ല. അപ്പൂപ്പൻ എന്ന നിലയ്ക്ക് മാർക്ക് ലഭിച്ചുതുടങ്ങാൻ സമയമായിട്ടില്ലെന്നും പറഞ്ഞിട്ടുണ്ട്.
സന്തുഷ്ടവും സമാധാനപരവുമായ കുടുംബജീവിതത്തിന്റെ പിന്നിലെ രഹസ്യവും ബാലചന്ദ്രമേനോൻ പറയുന്നു. ഭാര്യയുടെ ഈ വാക്കുകൾ പരസ്യപ്പെടുത്തിക്കൊണ്ടാണ് അദ്ദേഹം രസകരമായ പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.
പോസ്റ്റിന്റെ പൂർണരൂപം വായിക്കാം…
‘കടുത്ത’ കലാകാരന് കുടുംബജീവിതം നിഷിദ്ധം എന്ന് കരുതുന്ന ആളാണ് ഞാൻ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here