ഇന്നസെന്റിന്റെ കൊച്ചുമോനും, ടിനി ടോമിന്റെ മകനും അഭിനയിക്കുന്ന ‘ഹായ് ഗയ്സ്’

പ്രിയ നടൻ ഇന്നസെൻ്റിൻ്റെ കൊച്ചുമകൻ ഇന്നസെൻ്റ് സോണെറ്റ്, നടൻ ടിനി ടോമിൻ്റെ മകൻ ആദം ഷെം ടോം, നിർമ്മാതാവും നടനുമായ ബാദുഷയുടെ മകൻ സാഹിർ ബാദുഷ, അക്വാ ടോണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഐ എം എലിയാസ് തിരക്കഥയെഴുതി സംവിധാനം നിർവ്വഹിക്കുന്ന “ഹായ് ഗയ്സ് ” എന്ന സിനിമയുടെ പൂജാ കർമ്മം, തൃശൂർ പുതുക്കാട് ഹോളിഡേ പാർക്കിൽ വെച്ച് നിർവഹിച്ചു.
പുതുക്കാട് നിയോജകമണ്ഡലം എംഎൽഎ കെ കെ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ റവ. ഫാദർ പോൾ തേക്കാനത്ത് ആദ്യ തിരി തെളിയിച്ചു. രാഷ്ട്രീയ-സാമൂഹ്യ- ചലച്ചിത്ര രംഗത്തെ പ്രമുഖർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ടിനി ടോം, ബിജു കുട്ടൻ, സുനിൽ സുഖദ, കലാഭവൻ നിയാസ്, നിർമ്മൽ പാലാഴി, ബെന്നി കലാഭവൻ, ഡയാന ഹമീദ്,സ്മിനു തുടങ്ങിയ പ്രമുഖ താരങ്ങൾക്കൊപ്പം നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
തൃക്കുക്കാരൻ ഫിലിംസിൻ്റെ ബാനറിൽ ജോസഫ് തൃക്കുക്കാരൻ, നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജെയിംസ് ക്രിസ് നിർവഹിക്കുന്നു. സുഭാഷ് പോണോളി എഴുതിയ വരികൾക്ക് ആർ എൽ വി പ്രമോദ് ചെറുവത്തൂർ സംഗീതം പകരുന്നു.
പ്രൊഡക്ഷൻ കൺട്രോളർ-മുകേഷ് തൃപ്പൂണിത്തുറ, കല-ഷിജു കോഴിക്കോട്,
മേക്കപ്പ്-സുധീഷ് നാരായണൻ, കോസ്റ്റ്യൂംസ്-സുകേഷ് താനൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ഹരിശ്രീ ബാബുരാജ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-ഗൗതം കൃഷ്ണ,പി ആർ ഒ- എ എസ് ദിനേശ്.
Story Highlights :‘Hi Guys’ starring Innocent’s grandson and Tiny Tom’s son
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here