പകുതി വിലക്ക് ഗൃഹോപകരണങ്ങൾ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മലപ്പുറത്ത് ഒരാൾ അറസ്റ്റിൽ

പകുതി വിലക്ക് ഗൃഹോപകരണങ്ങൾ നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഒരാളെ മലപ്പുറം തിരൂരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ വടക്കാഞ്ചേരി സ്വദേശിയായ അക്ബർ (56) ആണ് പിടിയിലായത്. ഇലക്ട്രോണിക് ഉപകരണങ്ങളുടെ വിൽപ്പനശാലയിലെ ജീവനക്കാരനാണെന്ന് പരിചയപ്പെടുത്തിയാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്.
വീടുകൾ സന്ദർശിച്ച് ആകർഷകമായ ഓഫറുകൾ നൽകി ഉപഭോക്താക്കളെ വലയിലാക്കുകയായിരുന്നു പ്രതിയുടെ രീതി. പകുതി വിലക്ക് വീട്ടുപകരണങ്ങൾ നൽകാമെന്ന് വിശ്വസിപ്പിച്ച് ആളുകളിൽ നിന്ന് പണം വാങ്ങിയ ശേഷം മുങ്ങുകയാണ് ഇയാൾ ചെയ്തിരുന്നത്.
നിരവധി ആളുകൾക്ക് പണം നഷ്ടപ്പെട്ടതായി പൊലീസിന് പരാതി ലഭിച്ചിരുന്നു. കക്കാട് സ്വദേശിയായ യുവതിയുടെ പരാതിയിലാണ് ഇപ്പോൾ പൊലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്.
Read Also: ‘ലിസ്റ്റിൽ ഇടം പിടിച്ചത് ഒഴിവാക്കിയ വോട്ടുകൾ’; തൃശൂരിലെ കള്ളവോട്ട് വെളിപ്പെടുത്തൽ ശരിവച്ച് BLO
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അക്ബറിനെ പൊലീസ് പിടികൂടിയത്. തട്ടിപ്പിന് ഇരയായവർ എത്രയും പെട്ടെന്ന് പൊലീസുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു. ഇത്തരം തട്ടിപ്പുകളെക്കുറിച്ച് ജാഗ്രത പുലർത്തണമെന്നും പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Story Highlights : Fraudsters promise home appliances at half price; One arrested in Malappuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here