Advertisement

കുട്ടിക്കാലം മനോഹരമാക്കിയ നാർനിയ വീണ്ടും വരുന്നു

3 hours ago
1 minute Read

ആഗോള സിനിമ പ്രേക്ഷകർ ഏറെ ആക്മശയോടെ കാത്തിരിക്കുന്ന നാർനിയ ; ദി മജീഷ്യൻസ് നെഫ്യുവിന്റെ ചിത്രീകരണം ആരംഭിച്ചു. വൻ ജന സ്വീകാര്യതയുള്ള ബാല സാഹിത്യ കൃതിയായ ദി ക്രോണിക്കൽസ് ഓഫ് നാർനിയ പുസ്തകങ്ങളെ അടിസ്ഥാനമാക്കി നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഗ്രേറ്റ ഗെർവെഗ് ആണ്.

1988 പുറത്തിറങ്ങിയ ടീവി ഷോയും, 2005 മുതൽ റിലീസ് ചെയ്ത സിനിമാ പരമ്പരയും ഫാന്റസി സിനിമാസ്വാദകർ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചിട്ടുള്ളത്. നിരൂപക പ്രശംസയും, ബോക്സോഫീസ് വിജയവും നേടിയ ലേഡി ബേർഡ്, ലിറ്റിൽ വുമൺ, ബാർബി തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ഓസ്കർ നാമനിർദ്ദേശം ലഭിക്കുകയും ചെയ്ത ഗ്രേറ്റ ഗെർവിഗ് നാർനിയയെന്ന മാന്ത്രിക ലോകത്തെ എങ്ങനെ തിരശീലയിലേക്ക് എത്തിക്കുമെന്നറിയാനാണ്.

എന്നാൽ ചിത്രീകരണം ആരംഭിക്കുന്നതിനും മുൻപേ തന്നെ ചിത്രം വിവാദ ചർച്ചകളിൽ ഉൾപ്പെട്ടിരുന്നു. ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായ അസ്‌ലാൻ എന്ന സിംഹത്തിന് ടീവി ഷോയിലും മുന്പിറങ്ങിയ സിനിമകളിലും പുരുഷ ശബ്ദമായിരുന്നു. എന്നാൽ ഗ്രേറ്റയുടെ പതിപ്പിൽ ആ ശബ്ദം മെറിൽ സ്ട്രീപ്പ് ആണെന്നതിനു എതിരായാണ് സോഷ്യൽമീഡിയയിൽ എതിർപ്പുമായി പലരും പ്രതികരിച്ചത്.

1950 കളിൽ യുദ്ധം നടക്കുന്ന സമയം മാതാപിതാക്കളിൽ നിന്ന് മറ്റൊരു ഭവനത്തിലേക്ക് പറിച്ച് നടപ്പെടുന്ന സഹോദരി സഹോദരന്മാരായ കുട്ടികളും. ആ ഭവനത്തിൽ അവരെ കാത്തിരുന്ന അത്ഭുത ലോകവുമാണ് ചിത്രത്തിന്റെ / നോവലിന്റെ പ്രമേയം. ചിത്രത്തിന്റെ റിലീസ് ഡേറ്റ് ഇതുവരെ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.

Story Highlights :The new Narnia adaptation is on the way

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top