തൃപ്തി ദേശായി മുംബയിലെ ഹാജി ദർഗയിൽ

മനുഷ്യാവകാശ പ്രവർത്തക തൃപ്തി ദേശായി മുംബയിലെ ഹാജി ദർഗയിൽ പ്രവേശിച്ചു. വ്യാഴാഴ്ച രാവിലെ കനത്ത് സുരക്ഷയിലായിരുന്നു പ്രവേശനം. പോലീസ് ഇത്തവണ ഞങ്ങൾക്കുവേണ്ടി സഹകരിച്ചെന്നും ലിംഗ സമത്വത്തിനുള്ള പോരാട്ടമാണിത് എന്നും തൃപ്തി പറഞ്ഞു.

തൃപ്തിയടക്കമുള്ള വനിതാ സന്നദ്ധ പ്രവർത്തകരെ കഴിഞ്ഞ മാസം ദർഗയിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്കിയിരുന്നു. സ്ത്രീകൾക്ക് പ്രവേശനം നൽകാത്ത പ്രസിദ്ധ മുസ്ലീം ദേവാലയമാണ് ഹാജി അലി ദർഗ. ദേവാലയങ്ങളിൽ സ്ത്രീ പ്രവേശനം നിഷേധിക്കുന്നതിനെതിരെ പ്രവർത്തിച്ചു വരികയാണ് തൃപ്തി ദേശായിയും സംഘവും. ഇതിന്റെ ഭാഗമായാണ് ഇന്ന് ഹാജി അലി ദർഗയിൽ പ്രവേശിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top