Advertisement

ജസ്റ്റിസ് അശോക് ഭൂഷണ്‍ അടക്കം നാലു പേര്‍ സുപ്രീം കോടതി ജഡ്ജിമാര്‍

May 13, 2016
0 minutes Read

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍ ഉള്‍പ്പെടെ നാല് പേരെ സുപ്രീം കോടതി ജസ്റ്റിസുമാരായി രാഷ്ട്രപതി നിയമിച്ചു.
അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്ര ചൂഡ്,മധ്യപ്രദേശ്ഹൈക്കോടതി ചീഫ് ജസ്റ്റിസ് അജയ് മണിക്ക് റാവു ഖാന്‍വില്‍കര്‍, മുതിര്‍ന്ന അഭിഭാഷകന്‍ എല്‍ നാഗേശ്വര റാവു എന്നിവരെയാണ് സുപ്രീം കോടതി ജഡ്ജിമാരായി നിയമിച്ചത്. കൊളീജിയം ശുപാര്‍ശ ചെയ്ത നാല് പേര്‍ ആണിത്.
ജസ്റ്റിസ് അശോക് ഭൂഷണ്‍ 2015 മുതല്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആണ്. ഇദ്ദേഹം സുപ്രീം കോടതി ജസ്റ്റികുമ്പോള്‍ വരുന്ന ഒഴിവിലേക്ക് കര്‍ണ്ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് മോഹന്‍.എം. ശാന്തഗൗഡര്‍ സ്ഥാനമേല്‍ക്കും. നാലു പേരെ കൂടി നിയമിച്ചതോടെ സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം 29ആയി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top