ലോക മുത്തശ്ശി അന്തരിച്ചു

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി സുസന്ന മുഷത്ത് ജോണ്‍സ് (116) അന്തരിച്ചു. വ്യാഴാഴ്ച ന്യൂയോര്‍ക്ക് സിറ്റിയില്‍ ആയിരുന്നു അന്ത്യം. 1899 ല്‍ അമേരിക്കയിലെ അലബാമയിലാണ് സുസന്ന ജനിച്ചത്. സ്ക്കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം ന്യൂജഴ്സിയിലേക്ക് മാറിയതാണ്.
ഉറക്കമാണ് തന്റെ ആരോഗ്യരഹസ്യമെന്നാണ് ഈ വൃദ്ധ ലോകത്തോട് പറഞ്ഞത്. സുസന്നയുടെ മരണത്തോടെ ഇറ്റലിയിലെ മെറാനോ മാര്‍ട്ടിനുസി ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയായി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top