സംസ്ഥാനത്ത് കനത്ത മഴ; കടൽ ക്ഷോഭം രൂക്ഷം

സംസ്ഥാനത്ത് ഒട്ടാകെ ശക്തമായ മഴ തുടരുന്നു. കേരളത്തിലെ തെക്കൻ – മധ്യ ജില്ലകളിൽ കനത്ത മഴ രേഖപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം, ആലപ്പുഴ തീര ദേശങ്ങളിൽ വൻ നാശ നഷ്ടങ്ങൾ സംഭവിച്ചു. മഴയെ തുടർന്ന് ചെറിയതുറ, വലിയതുറ എിവിടങ്ങളിൽ കടലാക്രമണം ശക്തമായി.

തലസ്ഥാനത്ത് ആകെ മൊത്തം 110 വീടുകൾ തകർന്നു. വലിയ തുറ പൂത്തുറ എന്നിവിടങ്ങളിൽ നിന്നും ജനങ്ങളോട് ഒഴിഞ്ഞ് പോവാൻ നിർദ്ദേശം നൽകി. ആലപ്പുഴയിലും തിരുവനന്തപുരത്തും വിവിധ ഭാഗങ്ങളിൽ കടലാക്രമണം രൂക്ഷമായതിനെത്തുടർന്ന് ദുരിതാശ്വാസ ക്യാംപുകൾ തുടങ്ങാൻ അതതു ജില്ലകളിലെ കളക്ടർമാർ നിർദ്ദേശം നൽകി. കളക്ടർമാർക്ക് ജാഗ്രതാ നിർദ്ദേശം കൊടുത്തിട്ടുണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും അറിയിച്ചു.

24 മണിയ്ക്കൂർ കൂടി ശക്തമായ മഴയ്ക്കും മണിയ്ക്കൂറിൽ 55 കിലോമീറ്റർ വേഗതയുള്ള കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top