കോട്ടയത്ത് ഒപ്പത്തിനൊപ്പം

 
ലീഡ് നിലയിൽ ഇടത് വലത് മുന്നണികൾ ഒപ്പത്തിനൊപ്പം. പുതുപ്പള്ളി,കാഞ്ഞിരപ്പള്ളി,കോട്ടയം,പാലാ,കടുത്തുരുത്തി മണ്ഡലങ്ങളിൽ യുഡിഎഫ് ലീഡ് ചെയ്യുന്നു. വൈക്കം,ഏറ്റുമാനൂർ,ചങ്ങനാശ്ശേരി മണ്ഡലങ്ങളിൽ എൽഡിഎഫിന് ലീഡ്. പൂഞ്ഞാറിൽ പിസി ജോർജിനാണ് ലീഡ്.വോട്ടെണ്ണലിന്റെ ആദ്യഘട്ടം മുതൽ ജോർജിന് വ്യക്തമായ ഭൂരിപക്ഷമുണ്ട്. പാലായിൽ കെ.എം മാണിയ്ക്ക് ഇഞ്ചോടിഞ്ച് പോരാട്ടമാണ്. ആദ്യഘട്ടത്തിൽ മാണി പിന്നിലായിരുന്നു. പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടി ഒരു ഘട്ടത്തിൽ ലീഡ് നിലയിൽ പിന്നിലായിരുന്നു. കാഞ്ഞിരപ്പള്ളിയിൽ തുടക്കത്തിൽ എൻഡിഎ ലീഡ് നേടിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top