പിച്ചവയ്ക്കും മുമ്പേ അടിതെറ്റി വീണ ജനാധിപത്യ കേരളാ കോൺഗ്രസ്

കേരളാ കോൺഗ്രസ് മാണി വിഭാഗം വിട്ടുപോന്നവർ ചേർന്ന് രൂപീകരിച്ച ജനാധിപത്യ കേരളാ കോൺഗ്രസിന് തെരഞ്ഞെടുപ്പിൽ ദയനീയ തോൽവി. പാർട്ടി മത്സരിച്ച നാല് സീറ്റിലും ദാരുണമായി പരാജയപ്പെട്ടു. എൽഡിഎഫിന്റെ ഭാഗമായി പൂഞ്ഞാർ,ചങ്ങനാശ്ശേരി,ഇടുക്കി,തിരുവനന്തപുരം മണ്ഡലങ്ങളിലാണ് പാർട്ടി മത്സരിച്ചത്. പൂഞ്ഞാറിൽ പി സി ജോസഫ് പൊന്നാട്ടിന് മൂന്നാം സ്ഥാനത്തെത്താനേ ആയുള്ളു. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും അദ്ദേഹം രണ്ടാം സ്ഥാനത്തേക്ക് പോലും എത്തിയില്ല. തിരുവനന്തപുരത്ത് ആന്റണിരാജുവിന്റെ അവസ്ഥയും സമാനം. ഇടുക്കിയിൽ ആദ്യഘട്ടത്തിൽ ഫ്രാൻസിസ് ജോർജ് മുന്നിട്ടു നിന്നെങ്കിലും തുടർന്ന് അപ്രസക്തമാലുന്ന കാഴ്ചയാണ് കണ്ടത്. ചങ്ങനാശ്ശേരിയിൽ മാത്രമാണ് ഡോ.കെ.സി.ജോസഫിലൂടെ നേരിയ തോതിലെങ്കിലും വെല്ലുവിളി ഉയർത്താൻ പാർട്ടിക്കായത്. ശക്തമായ മത്സരം നടന്ന മണ്ഡലത്തിൽ വോട്ടെണ്ണലിന്റെ ഒരു ഘട്ടം കഴിഞ്ഞപ്പോൾ യുഡിഎഫ് ആധിപത്യം ഉറപ്പിച്ചു.
നാല് പതിറ്റാണ്ട് കൈപ്പിടിയിലൊതുക്കിയ പാർട്ടിയെ കെ.എം.മാണി കുടുംബസ്വത്താക്കിയെന്നാരോപിച്ചാണ് ഫ്രാൻസിസ് ജോർജിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം നേതാക്കൾ കേരളാ കോൺഗ്രസ് എം വിട്ട് പുതിയ പാർട്ടി രൂപീകരിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here