ബിഗ് ബിയുടെ ബിഗ് സർപ്രൈസ്
അമിതാഭ് ബച്ചൻ ഒരു നടൻ മാത്രമല്ല. അതിലുപരി മനുഷ്യ സ്‌നേഹി കൂടിയാണ്. വാക്കുകളിലൂടെയല്ല, പ്രവർത്തികളിലൂടെ ബിഗ് ബി ഇത് പലവട്ടം തെളിയിച്ചിട്ടുമുണ്ട്.
ഇത്തവണ ക്യാൻസർ രോഗിയായ ആരാധികയുടെ ആഗ്രഹം സാധിച്ചു നൽകിയാണ് അദ്ദേഹം വ്യത്യസ്തനാകുന്നത്.
ക്യാൻസർ ചികിത്സയിലിരിക്കുന്ന ഹർദ്ദിക എന്ന പെൺകുട്ടിയുടെ വലിയ ആഗ്രഹമായിരുന്നു തന്റെ ആരാധനാപാത്രമായ അമിതാഭ് ബച്ചനെ ഒന്നു നേരിട്ടു കാണുക എന്നത്. ഇതറിഞ്ഞ ബച്ചൻ നേരിട്ടു ചെന്ന് ഹർദ്ദികയെ കാണുകയും ചെയ്തു. ഹർദ്ദികയുടെ പിറന്നാൾ ദിനത്തിലാണ് ബച്ചന്റെ സന്ദർശനം. ഒരുമിച്ചുള്ള പിറന്നാളാഘോഷത്തിന്റെ ദൃശ്യങ്ങൾ റ്റ്വിറ്ററിൽ പോസ്റ്റ് ചെയ്യാനും മറന്നില്ല ബിഗി ബി.
T 2262 – A moment of joy with the young Hardika suffering from cancer and completed her wish !! pic.twitter.com/AR28S1sV1R
— Amitabh Bachchan (@SrBachchan) 20 May 2016
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here