അവിടെ അക്രമപ്പട ഇവിടെ പാളയത്തിൽ പട

കേരളത്തിൽ തങ്ങൾക്ക് നേരെ അക്രമം നടക്കുന്നുവെന്ന പേരിൽ കേന്ദ്രത്തിൽ അക്രമങ്ങൾ നടത്തിയ ബിജെപി പതിവു രീതികൾ കൈവിടുന്നില്ല. ഇന്ത്യാരാജ്യം തങ്ങൾക്ക് പതിച്ചുകിട്ടയിരിക്കുന്നുവെന്ന മട്ടിൽ കേന്ദ്രം ഭരിക്കുന്ന ആർ എസ്സ് എസ്സ് നേതാക്കൾ ഭീഷണിയുമായെത്തിയിരിക്കുന്നു.
കേരളത്തെ സോമാലിയ ആക്കി മാറ്റാൻ ശ്രമിച്ച മോദിക്ക് മറുപടി നൽകാൻ കാണിച്ച അതേ ആർജ്ജവത്തോടെ ബിജെപിയുടെ ഈ ഹുങ്കിനെതിരെയും പ്രതികരിക്കേണ്ടി യിരിക്കുന്നു. കേരളത്തിലെ ജനങ്ങളുടെ അളവറ്റ സമ്മിതിയിലാണ് പുതിയ സർക്കാർ രൂപമെടുക്കുന്നത്. കേന്ദ്രം ഭരിക്കുന്നവർക്ക് ഈ സർക്കാരിനെ ഭീഷണിപ്പെടുത്തുവാൻ നമ്മുടെ ഫെഡറൽ വ്യവസ്ഥയിൽ എന്ത് അധികാരമാണുള്ളത്.
അതേ സമയം, കേരളത്തിലെ പാർട്ടിക്കുള്ളിൽ കലാപക്കൊടിയുമായി ബിജെപിയുടെ ചില മുതിർന്ന നേതാക്കൾ രംഗത്തെത്തിയിരിക്കുന്നു. ശോഭാ സുരേന്ദ്രൻ സംസ്ഥാന നേതാക്കൾക്കെതിരെയാണ് ആരോപണമുന്നയിക്കുന്നതെങ്കിൽ, ശ്രീധരൻപിള്ള അങ്ങ് കേന്ദ്രത്തിലുള്ളവർക്ക് നേരെയാണ് ചൂണ്ടുവിരലുയർത്തുന്നത്.
ഇന്ത്യയുടെ മതേതരത്വത്തിനെയും, ഭരണഘടനയേയും അധികാരപ്രഭുത്വം കാട്ടി ഭീഷണിപ്പെടുത്താനിറങ്ങിത്തിരിക്കുന്ന ബിജെപി നേതൃത്വം സ്വന്തം കാൽക്കീഴിൽ നിന്ന് മണ്ണൊലിക്കുന്നതറിയുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here