ടിവി ജോയിക്ക് സ്വർണ്ണം അടക്കം മൂന്ന് മെഡലുകൾ

മലയാളിയായ ടിവി ജോയിക്ക് അന്താരാഷ്ട്ര തലത്തിൽ സ്വർണ്ണം ഉൾപ്പെടെ മൂന്ന് കായിക നേട്ടങ്ങൾ. സിംഗപ്പൂരിൽ നടന്ന ഏഷ്യൻ വെറ്ററൻസ് ചാമ്പ്യൻഷിപ്പിലാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ജോയി ഒരു സ്വർണ്ണവും, ഒരു വെള്ളിയും, ഒരു വെങ്കലവും നേടി അഭിമാനനേട്ടം കൈവരിച്ചത്.

ഈ ഗണത്തിൽ ഇത്തരം നേട്ടങ്ങൾ കൈവരിക്കുന്ന അപൂർവ്വം മലയാളികളുടെ ഗണത്തിലേക്കാണ് 62 കാരനായ ടിവി ജോയി ഇടംപിടിക്കുന്നത്. ജില്ലാതലം മുതൽ നടന്ന യോഗ്യതാ മത്സരങ്ങൾ മറികടന്നാണ് ജോയ് ഏഷ്യയുടെ അമരത്ത് ഇന്ത്യയെ പ്രതിഷ്ടിച്ച് ലോക ചാമ്പ്യൻഷിപ്പിനുള്ള യോഗ്യത നേടിയിരിക്കുന്നത്.

ഫുട്‌ബോളാണ് ജോയിയുടെ മുഖ്യ ഇനം. തേവര കോളേജിലെ ഫുട്‌ബോൾ അക്കാദമി കോച്ചാണ്. എന്നാൽ ട്രാക്കിനോടുള്ള അഭിനിവേശമാണ് ജോയിയെ ഓട്ടക്കാരനാക്കിയത്. കൃത്യമായ പരിശീലനങ്ങൾ ഒന്നും തന്നെ ഇക്കാര്യത്തിൽ ജോയിക്ക് ലഭിച്ചിട്ടില്ല. ജീവിതത്തിൽ ഏറെക്കാലവും വിദേശത്ത് ജോലിയായിരുന്നു. കഠിനാദ്വാനം തന്നെയാണ് കൈമുതൽ എന്ന് ജോയിക്ക് അഭിമാനത്തോടെ പറയാം. സിംഗപ്പൂരിൽ തനിക്ക് നേരിടേണ്ടി വന്നത് തികച്ചും പ്രൊഫഷനെലുകളെ ആയിരുന്നുവെന്ന് ജോയി പറയുന്നു.

ഏതാനും ദിവസങ്ങൾക്കുള്ളിൽ ഈ മത്സരങ്ങളുടെ തുടർച്ചയായ് ലോകചാമ്പ്യൻഷിപ്പ് ആസ്‌ട്രേലിയയിൽ നടക്കും. അതിൽ പങ്കെടുക്കാനും മലയാളികളുടെയും ഇന്ത്യയുടേയും അഭിമാനമാകാനും ജോയിക്ക് അവസമുണ്ട്. പക്ഷേ അതിനായി അധികൃതരുടെ കൂടി പിൻതുണ വേണം.

62 വയസ്സ്- മൂന്ന് അന്തർദേശീയ പുരസ്‌കാരം. ചെറുതല്ല ഈ നേട്ടം. ലോകത്തിന്റെ നെറുകയിൽ ഇന്ത്യയുടെ കൊടി ഉയർത്താൻ ഒരു മലയാളിയൊരുങ്ങുന്ന അവസരത്തിനായി നമുക്ക് കൈകോർക്കേണ്ടതുണ്ട്. കായിക ലോകത്തെ കണ്ണഞ്ചിപ്പിക്കുന്ന സമ്പത്താകെ ചിലയിടങ്ങളിലേക്ക് മാത്രം ഒഴകുമ്പോൾ, വിദേശത്ത് വിയർപ്പൊഴുക്കി നേടിയ സ്വന്തം സമ്പാദ്യം പോലും ചിലവഴിച്ച് ട്രാക്കിനെ സ്‌നേഹിക്കുന്ന ജോയിക്ക് മടക്കി നൽകേണ്ടതെന്താണെന്ന് തീരുമാനിക്കണം. ഉറച്ച തീരുമാനം. !!

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top