മദ്യപനായ ഭർത്താവിനോട് ഭാര്യയുടെ പ്രതികാരം; ഫെവിക്വിക്ക് കണ്ണിലൊഴിച്ചു

 

വല്ലഭനും പുല്ലും ആയുധം എന്നാണല്ലോ….മദ്യപാനിയായ ഭർത്താവിനെക്കൊണ്ട് പൊറുതിമുട്ടിയ ഭാര്യയ്ക്ക് ആയുധമായത് ഫെവിക്വിക്. മദ്യലഹരിയിൽ വഴക്കിടുകയും മർദ്ദിക്കുകയും ചെയ്യുന്ന ഭർത്താവ് ഉറങ്ങിയതക്കത്തിന് ഭാര്യ അയാളുടെ കണ്ണിൽ ഫെവിക്വിക് ഒഴിച്ചു. മധ്യപ്രദേശിലെ റേവയിലാണ് സംഭവം. മദ്യപിച്ച് വന്ന് എന്നും വീട്ടിൽ വഴക്കുണ്ടാക്കുന്ന സന്തോഷ് വിശ്വകർമ്മയോടാണ് ഭാര്യ വിജയലക്ഷ്മി ഫെവിക്വിക് പ്രതികാരം നടത്തിയത്. സംഭവത്തിനു ശേഷം വിജയലക്ഷ്മി വീടുവിട്ടു പോയി. രാവിലെ ഉറക്കമുണർന്ന സന്തോഷിന് കണ്ണു തുറക്കാനായില്ല. തുടർന്ന് അയൽക്കാരുടെ സഹായത്തോടെ ആശുപത്രിയിൽ പ്രവേശിച്ച ഇയാളെ ശസ്ത്രക്രിയക്ക് വിധേയനാക്കി. 1-3

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top