സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്കായി സെന്‍ട്രല്‍ സ്റ്റേഡിയം ഒരുങ്ങുന്നു.

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍.ഡി.എഫ്.മന്ത്രി സഭയുടെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്കായി സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. നാളെ വൈകിട്ട് നാലു മണിയ്ക്കാണ് സത്യപ്രതിജ്ഞ. 2500പേര്‍ക്ക് ചടങ്ങ് കാണാന്‍ കഴിയുന്ന വിധത്തിലാണ് സ്റ്റേജ് ഒരുക്കുന്നത്. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സെക്രട്ടറിയേറ്റ് മന്ദിരത്തോട് ചേര്‍ന്ന സ്ഥലത്താണ് വേദി.പൊതുജനങ്ങള്‍ക്ക് ചടങ്ങില്‍ പങ്കെടുക്കാനാകും വിധമാണ് ക്രമീകരണം.കൂടാതെ പാളയം, സ്റ്റാച്യു, സെക്രട്ടറിയേറ്റ് അനക്സ്, ജേക്കബ്സ് ജംഗ്ഷന് എന്നിവിടങ്ങളിലെല്ലാം ക്ലോസ് സര്‍ക്യൂട്ട് ടിവികള്‍, എല്‍.ഇ.ഡി ലാളുകള്‍ എന്നിവ സ്ഥാപിയ്ക്കും. 50,000പേര്‍ക്കെങ്കിലും ചടങ്ങ് വീക്ഷിക്കാനാവും.
🔥 സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ച വൈറൽ വ്ലോഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.
വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.