‘മോടി’ വേണ്ട: പിണറായി വിജയന്‍

pinarayi-vijayan-in-a-press-conference

മന്ത്രിമന്ദിരങ്ങള്‍ക്ക് മോടി വേണ്ടെന്ന് നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍. അത്യാവശ്യ അറ്റകുറ്റപണി മാത്രം നടത്തിയാല്‍ മതിയെന്നാണ് നിര്‍ദേശം. നാളെ നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിലേക്ക് രാഷ്ട്രീയ ഭേദമന്യേ മുഴുവന്‍ കേരളസമൂഹത്തേയും സ്വാഗതം ചെയ്യുന്നതായി പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

കേരളത്തിലെ മുഴുവന്‍ ജനങ്ങളുടേയും സര്‍ക്കാറാണ് നാളെ അധികാരത്തില്‍ വരാന്‍ പോകുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു. ജാതി-മതവ്യത്യാസമോ, കക്ഷി രാഷ്ട്രീയമോ ഇല്ലാത്ത സര്‍ക്കാറാണ് അധികാരത്തില്‍ വരാന്‍ പോകുന്നത്. അതേ മനോഭാവം തന്നെ തിരിച്ചും പ്രതീക്ഷിക്കുന്നു.
ഞാന്‍ മുഖ്യ മന്ത്രിയായാല്‍ എന്റെ സ്വന്തക്കാരെന്ന് പറഞ്ഞ് പലരും വരും. ഇപ്പോള്‍ തന്നെ അങ്ങനെ പലരും ഇറങ്ങിയതായി അറിഞ്ഞു. അത്തരം അവതാരങ്ങളെ സൂക്ഷിക്കണമെന്നും പിണറായി പറഞ്ഞു. പേഴ്‌സണല്‍ സ്റ്റാഫടക്കം കാര്യക്ഷമതയും സത്യസന്ധരുമായ ആളുകളെ മാത്രമേ സര്‍ക്കാരിന്റെ ഭാഗമാക്കുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top