ഉറപ്പായ ട്രെയിന്‍ ടിക്കറ്റുകള്‍ ഇനി മുതല്‍ കൈമാറ്റം ചെയ്യാം

Jallikattu

ട്രെയിനില്‍ ബുക്ക് ചെയ്ത സ്വന്തം ടിക്കറ്റ് മറ്റാര്‍ക്കെങ്കിലും കൊടുക്കാന്‍ പറ്റിയിരുന്നെങ്കില്‍ എന്ന് ഒരിക്കലെങ്കിലും നമ്മള്‍ ചിന്തിച്ചിട്ടില്ലേ? പലപ്പോഴും അവസാനനിമിഷം യാത്ര ചെയ്യാന്‍ പറ്റാതെ വരികയും ആ ടിക്കറ്റ് ആര്‍ക്കും ഉപകാരപ്പെടാതെ ഇരുന്നും പോയിട്ടുണ്ട്. അല്ലേ? ഇനി അത് ഉണ്ടാകില്ലെന്നാണ്  റെയില്‍വേ മന്ത്രി സുരേഷ് പ്രഭു പറയുന്നത്. കാരണം ബുക്ക് ചെയ്ത ദിവസം എന്തെങ്കിലും കാരണം കൊണ്ട് യാത്ര ചെയ്യാന്‍ ചെയ്യാന്‍ പറ്റിയില്ലെങ്കില്‍ ടിക്കറ്റ് ധൈര്യമായി കൈമാറിക്കോളൂ. ആരും തടയില്ല. മന്ത്രി ഇതിന് പച്ച കൊടി നല്‍കി കഴിഞ്ഞു. ഉറപ്പായ ടിക്കറ്റില്‍ യാത്ര ചെയ്യാന്‍ കഴിയാത്തവര്‍ക്കാണ് ടിക്കറ്റ് കൈമാറ്റത്തിന് യോഗ്യത ഉണ്ടാകുക. യാത്രക്കാരന്റെ രക്ത ബന്ധത്തിലുള്ളവര്‍ക്കാണ് ടിക്കറ്റ് കൈമാറ്റം ചെയ്യേണ്ടത്. 24മണിക്കൂര്‍ മുമ്പ് ചീഫ് റിസര്‍വേഷന്‍ സൂപ്പര്‍വൈസര്‍ക്ക് ഐ.ഡി പ്രൂഫ് സഹിതം അപേക്ഷ സമര്‍പ്പിച്ചാല്‍ മതി.

ഭാര്യയ്ക്കും ഭര്‍ത്താവിനും, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഇത്തരത്തില്‍ ടിക്കറ്റ്  കൈമാറ്റം ചെയ്യാന്‍ സാധിയ്ക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top