രണ്ട് വർഷം പിന്നിട്ട മോഡി സർക്കാറിന് എത്ര മാർക്ക്

എൻഡിഎ സർക്കാർ രണ്ട് വർഷം പൂർത്തിയാക്കി മൂന്നാം വർഷത്തിലേക്ക് കടക്കുകയാണ്. ആഘോഷമായി, പ്രതീക്ഷകളുടെ അമരത്താണ് മോഡി സർക്കാരിന്റെ സ്ഥാനാരോഹണം നടന്നത്. രണ്ട് വർഷം പിന്നിടുമ്പോൾ എന്തെല്ലാം നേട്ടം കൈവരിക്കാൻ ഈ സർക്കാരിനായി…?
പ്രതീക്ഷകൾക്കനുസരിച്ച് ഉയർച്ച കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ടോ ?
നിങ്ങൾക്ക് വോട്ടു ചെയ്യാം മോഡി മന്ത്രിസഭയിലെ മന്ത്രിമാർക്ക്, അവരുടെ പ്രവർത്തനങ്ങൾക്ക് എത്ര മാർക്ക്
സ്മൃതി സുബിൻ ഇറാനി
കേന്ദ്ര മാനവ വിഭവശേഷി മന്ത്രി
കേന്ദ്ര മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനി രാജ്യസഭ എംപി പദവിയിലൂടെയാണ് മന്ത്രിസ്ഥാനത്തെത്തുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അമേത്തിയിൽ രാഹുൽ ഗാന്ധിക്കെതിരെ മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. നിരവധി വിദ്യാഭ്യാസ പദ്ധതികൾ കൊണ്ടുവന്ന സ്മൃതി അതേസമയം വിവിധ ആരോപണങ്ങളിലും നിറഞ്ഞു നിന്നു. ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിൽ രോഹിത്ത് വെമുല എന്ന ഗവേഷണ വിദ്യാർത്ഥിയുടെ ആത്മഹത്യയിലും ഗവേഷണ ബിരുദ രംഗത്ത് നടത്തിയ മാറ്റങ്ങളിലും സ്മൃതി ഇറാനി ഏറെ വിമർശിക്കപ്പെട്ടിരുന്നു. ഒപ്പം വിദ്യാഭ്യാസ യോഗ്യത തെറ്റായി നൽകി എന്ന ആരോപണവും സൃതിക്കതചിരെ ഉയർന്നിരുന്നു.
സ്മൃതി ഇറാനി നടപ്പിലാക്കിയ ചില പദ്ധതികൾ.
- ഭാരതവാണി
ഭാഷാവൈവിധ്യം നിറഞ്ഞ ഇന്ത്യയിൽ, വിവിധ ഭാഷകൾ അറിയാനും പഠിക്കാനുമായി ഭാരതവാണി എന്ന വെബ് പോർട്ടലും ആപ്ലിക്കേഷനും ഒരുക്കി. ഇതിലൂടെ രാജ്യത്തെ പ്രധാന ഭാഷകളിലെ ഡിക്ഷ്ണറികൾ, ടെക്സ്റ്റ് ബുക്ക്, സാഹിത്യം, എന്നിവ അറിയാനും പഠിക്കാനും അവസരമൊരുക്കുന്നതാണ് ഈ പദ്ധതി.
35 ബഹുഭാഷ ഡിക്ഷ്ണറികൾ നിലവിൽ ഈ വെബ്‌പോർട്ടലിൽ ലഭ്യമാണ്. വർഷം 250 എന്ന നിലയിൽ ഡിക്ഷ്ണറികളുടെ എണ്ണം ഉയർത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
- ലൈവ് ടോക് വിത് സ്മൃതി ഇറാനിവിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങൾ മനസ്സിലാക്കുന്നതിനും വിദ്യാർത്ഥികൾക്ക്ും രക്ഷാകർത്താക്കൾക്കും അധ്യാപകർക്കുമെല്ലാം നേരിട്ട് മന്ത്രിയുമായി സംവദിക്കാൻ അവസരമൊരുക്കുന്നതാണ് പദ്ധതി. ഇതിലൂടെ ഒരു ലക്ഷത്തിലേറെ പേരുടെ പ്രശ്‌നങ്ങൾ മനസ്സിലാക്കാനും അതിൽ 97 ശതമാനത്തോളം പ്രശ്‌നങ്ങൾ പരിഹരിക്കാനും മന്ത്രിയ്ക്ക് സാധിച്ചു.
- ഗവേഷണ ബിരുദത്തിന് പുതിയ നിയമം.ഗവേഷണ വിദ്യാർത്ഥികലുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും ഗവേഷണം കൂടുതൽ കാര്യക്ഷമമാക്കുന്നകതിനും മാനവവിഭവശേഷി വകുപ്പ് പുതിയ നിയമംകൊണ്ടുവന്നു. ഗവേഷണ രംഗത്ത് സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പാക്കാൻ സ്ത്രീ സൗഹാർദപരമായ നിയമങ്ങൾ നടപ്പിലാക്കി. 240 ദിവസത്തെ മെറ്റേണിറ്റി ബ്രേക്ക് കൊണ്ടുവന്നു.
മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനിയുടെ പ്രവർത്തനങ്ങളിൽ നിങ്ങൾ തൃപ്തരാണോ ?https://t.co/wsWbW49THz
— 24 News (@24onlive) 26 May 2016
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here