Advertisement

അമേരിക്കയിലും സമരം; മക്‌ഡോണള്‍ഡ്‌സ്‌ ആസ്ഥാന മന്ദിരത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തി

May 27, 2016
Google News 0 minutes Read

സമരം കുറഞ്ഞ വേതനം ആവശ്യപ്പെട്ട്

സമരം ആസൂത്രണം ചെയ്തത് ജീവനക്കാരുടെ സംഘടനകൾ

സമരത്തിന് മുന്നിൽ പകച്ച് മാനേജ്മെൻറ്

ഇല്ലിനോയ്‌: കുറഞ്ഞ വേതനം 15 ഡോളര്‍ ആക്കണമെന്നാവശ്യപ്പെട്ട് ലോകത്തിലെ ഏറ്റവും വലിയ ഫാസ്റ്റ് ഫുഡ് ശൃംഖലയായ മക്‌ഡോണള്‍ഡ്‌സ്‌ ജീവനക്കാര്‍ ഇല്ലിനോയിയിലുള്ള കമ്പനി ആസ്ഥാനത്തു നടത്തിയ പ്രതിഷേധ സമരത്തെ തുടര്‍ന്ന് ആസ്ഥാന മന്ദിരത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. ഉടമകളുടെ യോഗത്തിനു ഏതാനും മണിക്കൂറുകൾക്ക് മുൻപ് വളരെ ആസൂത്രിതമായാണ് സമരം ആരംഭിച്ചത്.

2012 മുതലാണ് മിനിമം വേജസ് ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് ജീവനക്കാര്‍ പ്രതിഷേധ പ്രകടനങ്ങളും പണിമുടക്കും ആരംഭിച്ചത്. 2016 ലെ ആദ്യ പ്രതിഷേധത്തിന്റെ തുടക്കം കുറിച്ചതായിരുന്നു ബുധനാഴ്ച നടന്ന സമരം. ജീവനക്കാരുടെ സംഘടനകള്‍ ഉന്നയിച്ചിരിക്കുന്ന ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ സമരം ശക്തമാക്കാനാണ് തീരുമാനം.

1.67 മില്യണ്‍ ജീവനക്കാരാണ് മക്‌ഡോണള്‍ഡ്‌സ്‌ വ്യവസായ ശൃംഖലയിലുള്ളത്. ഇല്ലിനോയ്‌ ഓക്ക് ബ്രൂക്കിലാണ് മെക് ഡൊണാള്‍ഡ് ആസ്ഥാന മന്ദിരം സ്ഥിതി ചെയ്യുന്നത്. 2016 ആദ്യ ക്വാര്‍ട്ടറില്‍ 1.1 ബില്യണ്‍ ഡോളറാണ് 5.9 ബില്യണ്‍ ഡോളറിന്റെ കച്ചവടത്തിലൂടെ മക്‌ഡോണള്‍ഡ്‌സ്‌ മിച്ചം ഉണ്ടാക്കിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here