തീപിടുത്തത്തില്‍ നിന്ന് രക്ഷപ്പെടാന്‍ മാതാപിതാക്കള്‍ അഞ്ചാം നിലയില്‍ നിന്ന് 11 മാസവും മൂന്ന് വയസ്സും പ്രായമുള്ള കുട്ടികളെ താഴേക്ക് എറിയുന്നു.വീഡിയോ കാണാം

തീപിടുത്തത്തില്‍ നിന്ന് രക്ഷപ്പെടാന്‍ 11 മാസം പ്രായം ഉള്ള കുട്ടിയുള്‍പ്പെടെ ഒരു കടുംബം മുഴുവന്‍ അഞ്ചാം നിലയില്‍ നിന്ന് താഴേക്ക് ചാടുന്ന സാഹസികമായ വീഡിയോ വൈറലായി.
റഷ്യയിലെ വ്ളാദിമിര്‍ മേഖലയിലാണ് സംഭവം. തീപിടിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ അവരുടെ 11 മാസവും മൂന്ന് വയസ്സും പ്രായമുള്ള മക്കളെ താഴേക്ക് എറിഞ്ഞശേഷം താഴേക്ക് ചാടുകയായിരുന്നു. ചാടുന്നതിന് മുമ്പായി ഗൃഹനാഥന്‍ വിറ്റയിലി താഴെ കൂടി നിന്നര്‍ക്കായി സ്വന്തം വീട്ടിലെ കാര്‍പ്പെറ്റ് എറിഞ്ഞു കൊടുത്തിരുന്നു. ജനക്കൂട്ടം അത് നിവര്‍ത്തി പിടിച്ചു. അതിലേക്കാണ് വിറ്റയിലിയും ഭാര്യ എലേനയും മക്കളെ എറിയുകയും പിന്നീട് ചാടുകയും ചെയ്തത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top