ജപ്പാനില്‍ റിലീസ് ചെയ്ത മലയാള സിനിമ ചാര്‍ലിയ്ക്ക് ലഭിച്ച പ്രതികരണം കാണണ്ടേ?

ഹോ എന്ത് മനോഹരമായ സിനിമയാണിത്…എന്റെ ശരീരം മുഴുവന്‍ ശുദ്ധ വായു കയറിയത് പോലെ ഒരു ഫീലിംഗാണ് ഇപ്പോള്‍.. എനിക്ക് അതുപോലെ ഒരു ജീവിതം ജീവിച്ച് തീര്‍ക്കാന്‍ തോന്നുന്നു.. ചാര്‍ലി സിനിമയെക്കുറിച്ച് ജപ്പാന്‍ പ്രേക്ഷകര്‍ പറയുന്ന വാക്കുകളാണിവ.ഇക്കഴിഞ്ഞ മെയ് 15 നും 29 നുമാണ് ചാർലി ജപ്പാനിൽ പ്രദര്‍ശിപ്പിച്ചത്. കിനേക്ക ഒമോരി തീയറ്ററിൽ ഈ രണ്ടുദിവസവും വൈകിട്ട് അഞ്ചിനായിരുന്നു ഷോ. മലയാള സിനിമകള്‍ ധാരാളമായി ഇവിടെയെത്തണമെന്നാണ് സിനിമ കണ്ടിറങ്ങിയ ഓരോരുത്തരം അഭിപ്രായപ്പെട്ടത്. മുമ്പ് മലയാളത്തിലെ ആക്ഷൻ ഹീറോ ബിജു അടക്കം പത്തോളം സിനിമകൾ ജപ്പാനിൽ
പ്രദർശിപ്പിച്ചിട്ടുണ്ടെങ്കിലും ജാപ്പനീസ് സബ്‌ടൈറ്റിലോടെ മലയാളം സിനിമ റീലീസ് ചെയ്യുന്നത് ഇതാദ്യമാണ്.
ജപ്പാനിൽ ഇന്ത്യൻ സിനിമകൾ വിതരണം ചെയ്യുന്ന സെല്ലുലോയിഡ് ജപ്പാൻ എന്ന കമ്പനിയും ജപ്പാനിലെ തന്ന വിതരണ കമ്പനിയായ ഡോസോയും സംയുക്തമായാണ് ചാർലി ജപ്പാനിൽ പ്രദർശനത്തിനെത്തിച്ചത്.