എൽഎൻജി ടെർമിനൽ പദ്ധതി രണ്ട് വർഷത്തിനുള്ളിൽ പൂർത്തിയാക്കാൻ ധാരണ

കേരളത്തലെ എൽഎൻജി ടെർമിനൽ വികസനം വേഗത്തിലാക്കാൻ ധാരണ. കേരളത്തിൽ നിന്നുപോയ ദ്രവീകൃത പ്രകൃതി വാതക പൈപ്പ് ലൈൻ പദ്ധതി പുനരാരംഭിച്ച് എൽഎൻജി ടെർമിനൽ വികസനം എത്രയും പെട്ടന്ന് നടപ്പിലാക്കാൻ മുഖ്യമന്ത്രി പിണറായി വിജയനും പെട്രോനെറ്റ് എംഡിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ധാരണയായി.  പദ്ധതിയെക്കുറിച്ചുള്ള പൂർണ്ണ റിപ്പോർട്ട് കൈമാറാൻ മുഖ്യമന്ത്രി പെട്രോനൈറ്റ് എംഡി പ്രഭാത് സിങിനോട് ആവശ്യപ്പെട്ടു.
 
രണ്ട് വർഷത്തിനകം പൈപ്പ്‌ ലൈൻ പൂർത്തിയാക്കുമെന്നും പ്രഭാത് സിങ് പറഞ്ഞു. 
എൽഎൻജി ടെർമിനൽ സ്ഥാപിച്ചിരുന്നെങ്കിലും പൈപ്പ്‌ ലൈൻ സ്ഥാപിക്കാൻ കഴിയാത്തതിനാൽ പദ്ധതി നിർത്തിവെക്കുകയായിരുന്നു. പൈപ്പ് സ്ഥാപിക്കാത്തതിനാൽ വാതകം വിപണിയിലേക്കെത്തിക്കാൻ കഴിയുന്നില്ലെന്ന് പ്രധാനമന്ത്രി പിണറായിയുമായുള്ള ചർച്ചയിൽ ഉന്നയിച്ചിരുന്നു.
 
ജൂലൈൽ പൈപ്പ് നിർമ്മാണം ആരംഭിച്ച് രണ്ട് വർഷത്തിനുള്ളിൽ പൂർത്തിയാക്കും. ഖത്തറിനെക്കൂടാതെ ഓസ്‌ട്രേലിയ, അമേരിക്ക, റഷ്യ എന്നിവിടങ്ങളിൽനിന്ന് ഭാവിയിൽ വാതകം ലഭ്യമാക്കുമെന്നും പ്രഭാത് സിങ് പറഞ്ഞു.
 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top