പ്രവാസി മലയാളിയുടെ കൊല. പ്രതിയായ മകന്റെ അറസ്റ്റ് രേഖപ്പെടുത്തി

ക്രൂരമായ രീതിയില്‍ പ്രവാസി മലയാളിയെ കൊലചെയ്ത് ശരീരഭാഗങ്ങള്‍ വിവിധ സ്ഥലങ്ങളിൽ ഉപേക്ഷിച്ച മകന്‍ ഷെറിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ആസൂത്രിതമായ കൊലപാതകമാണിതെന്നാണ് പോലീസ് നല്‍കുന്ന പ്രതികരണം.
നാലുതവണ അച്ഛന്റെ തലയിലേക്ക് നിറയൊഴിച്ചുവെന്നാണ് ഷെറിന്‍ പറയുന്നത്. കഴിഞ്ഞ ദിവസം ജോയിയുടെ കൈയുടെ അവശിഷ്ടം പുഴയില്‍ നിന്നും കണ്ടെത്തിയിരുന്നു. ഇപ്പോള്‍ പോലീസ് ഷെറിനേയും കൊണ്ട് വിവിധ സ്ഥലങ്ങളില്‍ തെളിവെടുപ്പ് നടത്തുകയാണ്. അതേസമയം ജോയിയുടെ മൃതദേഹത്തിന്റെ കൂടുതല്‍ അവശിഷ്ടങ്ങള്‍ പലയിടങ്ങളില്‍ നിന്നായി ലഭ്യമായിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top