കാത്തിരിക്കാന്‍ തയ്യാറാണോ? എന്നാല്‍ എമ്മ വാട്സണെ ബ്യൂട്ടി ആന്റ് ബിസ്റ്റിലെ സുന്ദരിയായി ആയി കാണാം

കുട്ടികളുടെ പ്രീയപ്പെട്ട കഥകളായ സിന്‍ഡ്രല്ല, ജംഗിള്‍ ബുക്ക്, ആലീസ് ഇന്‍ വണ്ടര്‍ ലാന്റ് ഇവയ്ക്കുശേഷം വാള്‍ട്ട് ഡിസ്നി ബ്യൂട്ടി ആന്റ് ദ ബീസ്റ്റ് സിനിമയാക്കുന്നു. വീരൂപിയായ രാജകുമാരനെ പ്രണയിക്കുന്ന ഈ സുന്ദരിയുടെ കഥ കൂടി സിനിമയാക്കുന്നതോടെ മുമ്പ് വന്ന കെട്ടുകഥകളുടെ ഹിറ്റ് ലോകത്തേയ്ക്ക് ബ്യൂട്ടി ആന്റ് ദ ബീസ്റ്റും എത്തുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവര്‍ത്തകര്‍. ഹാരി പോര്‍ട്ടര്‍ സ്റ്റാര്‍ എമ്മ വാട്സണാണ് സിനിമയിലെ നായിക. 1991 ഇറങ്ങിയ ബ്യൂട്ടി ആന്റ് ബീസ്റ്റിന്റെ ആനിമേറ്റഡ് ടീസര്‍ അതുപോലെ സീന്‍ ബൈ സീന്‍ ആയി കോപ്പി ചെയ്തിരിക്കുകയാണ് ഈ ടീസറിലും.
ഡാന്‍സ് സ്റ്റീവെന്‍സറാണ് ചിത്രത്തില്‍ ബീസ്റ്റിന്റെ വേഷത്തില്‍ എത്തുന്നത്. എന്നാല്‍ ചിത്രം കാണാന്‍ അല്‍പം കാത്തിരിക്കേണ്ടി വരും. 2017ലാണ് ചിത്രം റിലീസ് ചെയ്യുെന്നതെന്നാണ് ലഭിക്കുന്ന ഔദ്യോഗിക അറിയിപ്പ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top