വർണ്ണ – വംശീയ അസഹിഷ്ണുത ; നൈജീരിയക്കാരെ നാട് കടത്തണം എന്ന് ബി ജെ പി നേതാവ് ഗോവാ മന്ത്രി ദിലീപ് പരുലേക്കർ
സർക്കാർ അന്താരാഷ്‌ട്ര തലത്തിൽ എതിർപ്പ് നേരിടുന്നതിനെ ചെറുക്കാൻ പാട് പെടുന്നതിനിടെ ആണ് പുതിയ തലവേദനയായി മന്ത്രിയുടെ പ്രസ്താവന
രാജ്യ വ്യാപകമായി കറുത്ത വർഗ്ഗക്കാർക്ക് നേരെ നടക്കുന്ന അതിക്രമത്തെ പിന്തുണച്ച് ബി ജെ പി നേതാവും ഗോവ ടൂറിസം മന്തിയുമായ ദിലീപ് പരുലേക്കർ. നൈജീരിയക്കാർ രാജ്യത്തുടനീളം പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുകയാണെന്നും അവരെ നാടുകടത്താൻ കർശന നിയമം വേണമെന്നും ദിലീപ് പരുലേക്കർ പറഞ്ഞു. കോംഗോ പൗരന്റെ കൊലപാതകം അടക്കം ഡൽഹിയിലും ഹൈദരാബാദിലുമെല്ലാം ആഫ്രിക്കൻ രാജ്യങ്ങളിലെ പൗരന്മാർക്ക് നേരെ ആക്രമണമുണ്ടായതിനിടയിലാണ് പരുലേക്കറുടെ വിവാദ പ്രസ്താവന. നിർഭാഗ്യവശാൽ ഇത്തരക്കാരെ നിലയ്ക്ക് നിർത്താൻ ഇന്ത്യയിൽ നിയമമില്ലെന്ന് ദിലീപ് പരുലേക്കർ അഭിപ്രായപ്പെട്ടു.
അക്രമങ്ങൾ ഉണ്ടായ പശ്ചാത്തലത്തിൽ സർക്കാർ അന്താരാഷ്‌ട്ര തലത്തിൽ എതിർപ്പ് നേരിടുന്നതിനെ ചെറുക്കാൻ പാട് പെടുന്നതിനിടെ ആണ് പുതിയ തലവേദനയായി മന്ത്രിയുടെ പ്രസ്താവന വന്നത്. പ്രസ്താവന വിവാദമായിരിക്കുകയാണ്.
ധിക്കരിച്ചത് രാഷ്ട്രപതിയുടെ ആഹ്വാനം
ബി ജെ പി മന്ത്രിയുടെ പ്രസ്താവന വന്നത് രാഷ്ട്രപതിയുടെ ഇത് സംബന്ധിച്ച നിലപാടുകൾ പുറത്തിറക്കിയ ശേഷമാണ്. ആഫ്രിക്കൻ വംശജർക്ക് നേരെ രാജ്യത്ത് ഉണ്ടായ അതിക്രമങ്ങളെ ശക്തമായ ഭാഷയിൽ വിമർശിച്ച് കൊണ്ട് രാഷ്ട്രപതി പ്രണബ് മുഖർജി പ്രസ്താവന നടത്തി. ആഫ്രിക്കൻ രാഷ്ട്രങ്ങളുമായി വർഷങ്ങൾ നീണ്ട ബന്ധമുണ്ടെന്നും അവരുടെ സുരക്ഷ ഉറപ്പാക്കുമെന്നും രാഷ്ട്രപതി പറഞ്ഞു. എന്നാൽ തുടർന്ന് ബി ജെ പി മന്ത്രി നടത്തിയ പ്രസ്താവന രാജ്യ ധിക്കാരമാണെന്നു ആരോപണം ഉയർന്നു കഴിഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here