അച്ചുതാനന്ദന് ഭരണപരിഷ്‌കാര കമ്മിഷൻ; ഇ.എം.എസ്സും നായനാരും മുൻപ് വഹിച്ച പദവി

v s achuthananthan

മുൻമുഖ്യമന്ത്രിമാരായ ഇഎംഎസ് നമ്പൂതിരിപ്പാട്, ഇ.കെ.നായനാർ, മുൻ കേന്ദ്ര കാബിനറ്റ് സെക്രട്ടറി എം.കെ.വെള്ളോടി എന്നിവർ  മുൻകാലങ്ങളിൽ വഹിച്ച ഭരണപരിഷ്‌കാര കമ്മിഷൻ (എആർസി) അദ്ധ്യക്ഷ സ്ഥാനം വി എസ് അച്ചുതാനന്ദന് നല്കാൻ ഇന്ന് മന്ത്രിസഭാ യോഗം തീരുമാനം എടുത്തേക്കും.

വി എസ്സിനെ കാബിനറ്റ് റാങ്കുള്ള അധ്യക്ഷനാക്കി അട്മിനിസ്ട്രെറ്റീവ് റിഫോംസ് കമ്മിഷൻ (എആർസി) രൂപീകരിക്കാമെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടേറിയറ്റിൽ ധാരണ ഉണ്ടായതായും സൂചനയുണ്ട്. ഇതിന്റെ പൂർണാധികാരം മന്ത്രിസഭയ്ക്കും പിണറായിക്കും ആണെന്നിരിക്കെ ഇന്ന് മാത്രമേ ഔദ്യോഗിക തീരുമാനം ഉണ്ടാകൂ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top