കാഴ്ച വറ്റിത്തുടങ്ങിയ കണ്ണുകൊണ്ട് ജിതിന്‍ കണ്ടു. തന്റെ ഇഷ്ട താരത്തെ.

കാഴ്ചയുടെ ലോകം എന്നന്നേക്കുമായി ഇരുളടയുന്നതിന് മുമ്പായി ജിതിന് ഒരൊറ്റ ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ ഇഷ്ടതാരം ഇളയദളപതിയെ ഒന്ന് നേരില്‍ കാണണം.
കൊല്ലത്തെ വിജയ് ഫാന്‍സ് അസോസിയേഷനായ കൊല്ലം നന്‍പന്‍സിലെ അംഗമാണ് ജിതിന്‍. കുറച്ച് നാളായി കണ്ണിന് കാഴ്ച നഷ്ടപ്പെടുന്ന അസുഖം ജിതിന്റെ കണ്ണുകളെ കീഴ്പ്പെടുത്തിത്തുടങ്ങിയിട്ട്. ഒരു കണ്ണിന്റെ കാഴ്ച പൂര്‍ണ്ണമായും നഷ്ടപ്പെട്ടു. രണ്ടാമത്തെ കണ്ണിന്റെ കാഴ്ചയും കുറഞ്ഞ് വരുന്നു. ഈ അപൂര്‍വ്വരോഗം തന്റെ കാഴ്ചയെ പൂര്‍ണ്ണമായി കീഴടക്കുന്നതിന് മുമ്പായി നടന്‍ വിജയിയെ കാണണം എന്ന ആഗ്രഹം ജിതിന്‍ ആദ്യം പങ്കുവച്ചത് ജിതിന്‍ കൊല്ലം നന്‍പന്സിന്റെ പ്രസിഡന്റായ അനന്ദുവിനോട് ആണ്. വിജയ്യുമായി ബന്ധപ്പെട്ടതോടെ ജിതിനെ എത്രയും പെട്ടെന്ന് കാണാന്‍ വിജയിയും ആഗ്രഹം പ്രകടിപ്പിച്ചു. പിന്നീട് എല്ലാം വേഗത്തിലായിരുന്നു. ജിതിന്‍ കാഴ്ച വറ്റിത്തുടങ്ങിയ കണ്ണുകൊണ്ട തന്റെ ഇഷ്ട താരത്തെ കണ്ടു. മനസു നിറയെ സംസാരിച്ച് പിരിഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here