Advertisement

2015 ലെ സംസ്ഥാന ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ചു. ഏഴ് അവാർഡുകൾ ഫ്ളവേഴ്‌സിന്

June 3, 2016
1 minute Read

2015 ലെ സംസ്ഥാന ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ചു. ഫ്ളവേഴ്‌സിന് ഏഴ് അവാർഡുകൾ. കെ കെ രാജീവ് പരമ്പര ഈശ്വരൻ സാക്ഷിയായിയാണ് മികച്ച ടെലി സീരിയലിനുള്ള സംസ്ഥാന അവാർഡ് സ്വന്തമാക്കിയത്. കെ കെ രാജീവിന് മികച്ച സംവിധായകനുള്ള അവാർഡും ലഭിച്ചു. മികച്ച രണ്ടാമത്തെ നടി, മികച്ച രണ്ടാമത്തെ നടൻ, മികച്ച ടി വി ഷോ, മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ്, മികച്ച ചിത്രസംയോജകൻ എന്നീ അവാർഡുകളും ഫ്ളവേഴ്‌സിനുതന്നെ.

ഹാസ്യത്തിന് പുതു പരിവേഷം നൽകിയ കോമഡി സൂപ്പർ നൈറ്റാണ് മികച്ച ടി വി ഷോ. മലയാളത്തിലെ മികച്ച ടി വി സീരിയലായി തെരഞ്ഞെടുത്ത ഈശ്വരൻ സാക്ഷിയായി ആറ് അവാർഡുകൾ സ്വന്തമാക്കി. മികച്ച രണ്ടാമത്തെ നടി ഈശ്വരൻ സാക്ഷിയായി പരമ്പരയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ദിവ്യ പ്രഭ. മികച്ച രണ്ടാമത്തെ നടനായി പ്രശസ്ത സിനിമാ സീരിയൽ താരം പ്രേം പ്രകാശിനെ(ഈശ്വരൻ സാക്ഷിയായി) തെരഞ്ഞെടുത്തു.

Also read : “ഞാൻ വിവാഹം ചെയുന്നത് എന്റെ ഏറ്റവും അടുത്തകൂട്ടുകാരനെയായിരിക്കും.”
ദിവ്യ പ്രഭ മനസ്സ് തുറക്കുന്നു

മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ്‌ ആനന്ദവല്ലി. ഈശ്വരൻ സാക്ഷിയിലെ ഭദ്ര എന്ന കഥാപാത്രത്തിന്റെ ഭാവപ്രകടനങ്ങൾക്ക് അനുസൃതമായി ശബ്ദം നൽകിയതിനാണ് ആനന്ദവല്ലിയ്ക്ക് അവാർഡ് ലഭിച്ചത്. മികച്ച ചിത്രസംയോജകനുള്ള അവാർഡിന് ഈശ്വരൻ സാക്ഷിയായി എഡിറ്റർ ശിവശങ്കർ എം അർഹനായി. കഥാസന്ദർങ്ങൾക്കനുയോജ്യമായ രീതിയിൽ ദൃശ്യങ്ങളെ താളാത്മകയായി കൂട്ടിയോജിപ്പിക്കുന്നതിൽപുലർത്തിയ കൈ ഒതുക്കം, സന്നിവേശമികവ് എന്നിവയ്ക്കാണ് ശിവശങ്കർ അവാർഡിന് അർഹനായത്.

ആറ് അവാർഡുകൾ സ്വന്തമാക്കിയ ഈശ്വരൻ സാക്ഷിയുടെ തിരക്കഥ രചിച്ചിരിക്കുന്നത് സി കൃഷ്ണകുമാറാണ്. നിർമ്മാണം ബി രാഗേഷ്‌. മികച്ച ടി വി ഷോയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കിയ കോമഡി സൂപ്പർ നൈറ്റിന്റെ പ്രൊഡ്യൂസർ അനൂപ് ജോൺ ആണ്. അനിൽ അയിരൂരാണ്‌ പ്രോഗ്രാം ക്രിയേറ്റീവ് ഹെഡ്.

ഫ്ളവേഴ്‌സിന് ലഭിച്ച അവാർഡുകൾ

മികച്ച ടി വി ഷോ – കോമഡി സൂപ്പർ നൈറ്റ്

മികച്ച ടെലി സീരിയൽ – ഈശ്വരൻ സാക്ഷിയായി

മികച്ച സംവിധായകൻ – കെ കെ രാജീവ് (ഈശ്വരൻ സാക്ഷിയായി)

മികച്ച രണ്ടാമത്തെ നടി – ദിവ്യ പ്രഭ (ഈശ്വരൻ സാക്ഷിയായി)

മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് – ആനന്ദവല്ലി (ഈശ്വരൻ സാക്ഷിയായി)

മികച്ച രണ്ടാമത്തെ നടൻ – പ്രേം പ്രകാശ് (ഈശ്വരൻ സാക്ഷിയായി)

ചിത്രസംയോജനം – ശിവശങ്കർ എം (ഈശ്വരൻ സാക്ഷിയായി)


ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top