Advertisement

‘രാഹുൽ മാങ്കൂട്ടത്തിൽ അൻവറുമായി കൂടിക്കാഴ്ച നടത്തിയത് സ്വന്തം നിലയിൽ; ജനകീയ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ ആഗ്രഹിക്കുന്നവര്‍ യുഡിഎഫിനൊപ്പം ഉണ്ടാകും’: ഷാഫി പറമ്പിൽ

2 days ago
1 minute Read

രാഹുൽ മാങ്കൂട്ടത്തിൽ പിവി അൻവറുമായി കൂടിക്കാഴ്ച നടത്തിയത് സ്വന്തം നിലയാണെന്ന് ഷാഫി പറമ്പിൽ എംപി. താൻ മനസിലാക്കിയിടത്തോളം കാണണമെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയതാണ്. രാഹുലും മുന്നണി നേതൃത്വവും കാര്യങ്ങൾ വ്യക്തമാക്കിയതാണെന്നും ആ വിഷയം അവിടെ അവസാനിച്ചെന്നു ഷാഫി പറഞ്ഞു.

ആര് തുടരണം, ആര് മാറണമെന്ന് തീരുമാനിക്കുന്നത് ജനങ്ങളാണ്. നിലമ്പൂരിലെ ജനങ്ങൾക്ക് കൃത്യമായ രാഷ്ട്രീയ ബോധമുണ്ട്. പിണറായിസത്തിനെതിരെ ജയിക്കാൻ കഴിയുന്നത് യുഡിഎഫിനാണെന്നും സര്‍ക്കാരിന്‍റെ പരാജയം തുറന്നുകാട്ടുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.ഭരണതുടർച്ചയല്ല ഭരണമാറ്റത്തിന്റെ തുടക്കമായിരിക്കും നിലമ്പൂരിലുണ്ടാകുക.

സംസ്ഥാനത്തിന്‍റെ സാമ്പത്തിക പ്രതിസന്ധിയടക്കമുള്ള ജനകീയ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ ആഗ്രഹിക്കുന്നവര്‍ യുഡിഎഫിനൊപ്പം ഉണ്ടാകും. പിവി അൻവര്‍ വിഷയം തീര്‍ത്തുകഴിഞ്ഞുവെന്ന് പികെ കുഞ്ഞാലിക്കുട്ടിയടക്കമുള്ള നേതാക്കള്‍ പറഞ്ഞുകഴിഞ്ഞു. അതിൽ കൂടുതലൊന്നും ഇനി പറയാനില്ല.

കേരള സര്‍ക്കാരിന്‍റെ പരാജയം യുഡിഎഫ് തുറന്നുകാണിക്കും. ആശാവര്‍ക്കര്‍മാരുടെ പ്രശ്നം, അഴിമതി, ലഹരിയുടെ പേരിലുള്ള അരാജകത്വം അങ്ങനെ കുറെ പ്രശ്നങ്ങള്‍ തുറന്നുകാണിക്കും. അതെല്ലാം കാണുമ്പോള്‍ ജനങ്ങള്‍ യുഡിഎഫിനെ പിന്തുണയ്ക്കും. നല്ലരീതിയിലാണ് യുഡിഎഫിന്‍റെ പ്രചാരണം മുന്നോട്ടുപോകുന്നത്. നന്നായി ജോലി ചെയ്ത് ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിയുള്ള പ്രചാരണമാണ് യുഡിഎഫ് നടത്തുന്നതെന്നും അതിന് ഫലമുണ്ടാകുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

Story Highlights : shafi parambil on rahul mamkoottathil anvar meet

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top