Advertisement

‘പിണറായി വിജയൻ ആയിരിക്കില്ല എല്ലാ കാലത്തും കേരളത്തിൻ്റെ മുഖ്യമന്ത്രി; സുജിത്തിനൊപ്പം കേരളത്തിലെ ജനാധിപത്യ വിശ്വാസികൾ നിൽക്കും’; ഷാഫി പറമ്പിൽ എം പി

2 hours ago
1 minute Read

കുന്നംകുളം പൊലീസ് സ്റ്റേഷനിൽ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ മർദിച്ചതിൽ പ്രതികരണവുമായി ഷാഫി പറമ്പിൽ എം പി. കാക്കിയിട്ട് ശമ്പളം വാങ്ങേണ്ടവരല്ല, പിരിച്ചുവിട്ട് അഴിയെണ്ണേണ്ടവരാണ്. ആഭ്യന്തരവകുപ്പിന് ഒരു തലവൻ ഉണ്ടെങ്കിൽ, ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി ഈ നിമിഷം ഈ ക്രൂരന്മാരെ പിരിച്ചുവിടണമെന്നും ഷാഫി ആവശ്യപ്പെട്ടു.

ഒരു കോൺഗ്രസ് പ്രവർത്തകനോട് കാരണമില്ലാതെ കാണിച്ച ഈ ക്രൂരതയും സംരക്ഷിക്കാൻ കൊടി സുനി മാർക്ക് പോലും സംരക്ഷണം ഒരുക്കുന്ന അതേ നയമാണ് സർക്കാർ സ്വീകരിക്കുന്നതെങ്കിൽ ചെയ്തവരോട് പറയുന്നു എല്ലാ കാലത്തേക്കും പിണറായി വിജയൻ ആയിരിക്കില്ല കേരളത്തിൻ്റെ മുഖ്യമന്ത്രിയെന്നും ഷാഫി മുന്നറിയിപ്പ് നൽകി.

തുടർന്നുള്ള പോരാട്ടത്തിൽ സുജിത്തിനൊപ്പം പാർട്ടിയും കേരളത്തിലെ ജനാധിപത്യ വിശ്വാസികളും അടിയുറച്ചു നിൽക്കുമെന്ന് കെപിസി പ്രസിഡൻറ് അഡ്വ സണ്ണി ജോസഫ് എംഎൽഎ അറിയിച്ചിട്ടുണ്ട്. കാക്കിയണിഞ്ഞ ക്രൂരതയുടെ വക്താക്കളെ, ഇനി ഒരു രൂപ പോലും സർക്കാർ ശമ്പളം വാങ്ങാൻ അനുവദിക്കരുതെന്നും ഷാഫി ഫേസ്ബുക്കിൽ കുറിച്ചു.

ഷാഫി പറമ്പിൽ ഫേസ്ബുക്കിൽ കുറിച്ചത്

കാക്കിയിട്ട് ശമ്പളം വാങ്ങേണ്ടവരല്ല, പിരിച്ചുവിട്ട് അഴിയെണ്ണേണ്ടവരാണ്. ആഭ്യന്തരവകുപ്പിന് ഒരു തലവൻ ഉണ്ടെങ്കിൽ, ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി ഈ നിമിഷം ഈ ക്രൂരന്മാരെ പിരിച്ചുവിടണം.
അവർക്കെതിരെയുള്ള നടപടികൾ മുൻകാലപ്രാബല്യത്തോടെ സ്വീകരിക്കാൻ സർക്കാർ തയ്യാറാവണം.
ഒരു കോൺഗ്രസ് പ്രവർത്തകനോട് കാരണമില്ലാതെ കാണിച്ച ഈ ക്രൂരതയും സംരക്ഷിക്കാൻ കൊടി സുനി മാർക്ക് പോലും സംരക്ഷണം ഒരുക്കുന്ന അതേ നയമാണ് സർക്കാർ സ്വീകരിക്കുന്നതെങ്കിൽ ചെയ്തവരോട് പറയുന്നു എല്ലാ കാലത്തേക്കും പിണറായി വിജയൻ ആയിരിക്കില്ല കേരളത്തിൻ്റെ മുഖ്യമന്ത്രി .
തുടർന്നുള്ള പോരാട്ടത്തിൽ സുജിത്തിനൊപ്പം പാർട്ടിയും കേരളത്തിലെ ജനാധിപത്യ വിശ്വാസികളും അടിയുറച്ചു നിൽക്കുമെന്ന് കെപിസി പ്രസിഡൻറ് അഡ്വ സണ്ണി ജോസഫ് എംഎൽഎ അറിയിച്ചിട്ടുണ്ട്.
കാക്കിയണിഞ്ഞ ക്രൂരതയുടെ വക്താക്കളെ, ഇനി ഒരു രൂപ പോലും സർക്കാർ ശമ്പളം വാങ്ങാൻ അനുവദിക്കരുത്.

Story Highlights : shafi parambil against police on youth congress attack

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top