സസ്പെന്‍സോടെ സസ്പെന്‍സ്…കൊടും സസ്പെന്‍സ്..വെറുതേയല്ല ഈ പടത്തിന്റെ വിതരണാവകാശം ലാല്‍ ജോസ് ഏറ്റെടുത്തത്.

ലാല്‍ ജോസിന്റെ ഉടമസ്ഥതയില്‍ ഉള്ള എല്‍ ജെ ഫിലിംസ് വിതരണത്തിനെത്തിക്കുന്ന ലെന്‍സ് എന്ന പടത്തിന്റെ ട്രെയിലര്‍ ഇറങ്ങി. കഴിഞ്ഞ ദിവസം എല്‍ ജെ ഫിലിംസ് ഈ പടത്തിന്റെ വിതരണാവകാശം ഏറ്റെടുത്തെതായി ലാല്‍ ജോസ് ഫെയ്സ് ബുക്കില്‍ കുറിച്ചിരുന്നു. താരസാന്നിധ്യം ഇല്ലാത്തത് കൊണ്ട് ഈ പടം ശ്രദ്ധിക്കാതെ പോകരുത് എന്ന കാരണം കൊണ്ടാണ് സിനിമ എല്‍ ജെ ഫിലിംസ് സ്വീകരിച്ചതെന്ന് ലാല്‍ ജോസ് പറഞ്ഞിരുന്നു.
ജൂണ്‍ 17നാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്. തെരഞ്ഞെടുക്കപ്പെട്ട 25കേന്ദ്രങ്ങളിലാണ് പ്രദര്‍ശനം നടത്തുക. സിനിമയുടെ അണിയറ പ്രവര്‍ത്തകരെല്ലാം പുതുമുഖങ്ങളാണ്. സിനിമ കണ്ടെതിന് ശേഷമാണ് ലാല്‍ജോസിന്റെ കമ്പനി ഇതിന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത്. സിനിമയില്‍ ആദ്യാവസാനം സസ്പെന്‍സാണെന്ന് ലാല്‍ ജോസ് തന്നെ വെളിപ്പെടുത്തിയിരുന്നു. അതേ സസ്പെന്‍സ് ട്രെയിലറും ഉടനീളം കാത്തു സൂക്ഷിക്കുന്നുണ്ട്.ജയപ്രകാശ് രാധാകൃഷ്ണനാണ് ചിത്രത്തിന്റെ സംവിധായകന്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here