Advertisement

തിരുവനന്തപുരത്ത് ട്വന്റിഫോർ പ്രാദേശിക ലേഖകന് സിപിഐഎം നേതാവിന്റെ മർദനം

5 hours ago
2 minutes Read

തിരുവനന്തപുരത്ത് ട്വന്റിഫോർ പ്രാദേശിക ലേഖകന് സിപിഐഎം നേതാവിന്റെ മർദനം.ട്വന്റിഫോറിന്റെ കിളിമാനൂർ പ്രാദേശിക ലേഖകനായ മണിക്കുട്ടനെ മർദ്ദിച്ചത്. കിളിമാനൂർ പൊലീസ് സ്റ്റേഷന് സമീപത്ത് വച്ചായിരുന്നു മർദ്ദനം.

എസ്.എഫ്.ഐ – എ.ഐ.എസ്.എഫ് സംഘർഷം റിപ്പോർട്ട് ചെയ്തതിന്റെ പേരിലാണ് മർദനം.സ്കൂൾ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ – എ.ഐ.എസ്.എഫ് പ്രവർത്തകർ സംഘർഷം ഉണ്ടായിരുന്നു. ഇതിൽ പരാതി നൽകാൻ ഇരു കൂട്ടരും സംഘടിച്ച് പൊലീസ് സ്റ്റേഷനിൽ എത്തി.
വിവരം അറിഞ്ഞ് വാർത്ത ശേഖരണത്തിന് എത്തിയ സമയത്താണ് മണിക്കുട്ടനെ ആക്രമിച്ചത്. വാർത്ത റിപ്പോർട്ട് ചെയ്താൽ തല്ലി ഓടിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും മൊബൈൽ ഫോൺ പിടിച്ചെടുക്കാൻ ശ്രമിക്കുകയും ചെയ്തു.

Story Highlights : 24 news local reporter beaten up by CPM leader in Tvm

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top