എൻഎസ്ജി അംഗത്വത്തിന് അമേരിക്ക പിന്തുണ അറിയിച്ചെന്ന് മോദി

ആണവ വിതരണ കൂട്ടായ്മ(എൻഎസ്ജി)യിൽ അംഗത്വത്തിന് ഇന്ത്യയ്ക്ക് അമേരിക്ക പിന്തുണ അറിയിച്ചെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുമായി നടത്തിയ ചർച്ചയ്ക്കു ശേഷമാണ് മോദി ഈ കാര്യം അറിയിച്ചത്. എൻഎസ്ജിയിലേക്കുള്ള ഇന്ത്യയുടെ പ്രവേശനത്തെ യുഎസ് പിന്തുണയ്ക്കുന്നെന്ന് പ്രസിഡന്റ് ബറാക് ഒബാമ പറഞ്ഞു.
ചില രാജ്യങ്ങൾ ഇന്ത്യയുടെ അംഗത്വത്തെ എതിർത്തിരുന്നെങ്കിലും അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമയുടെ ശക്തമായ പിന്തുണ ഇന്ത്യയ്ക്കായിരുന്നു. ഇന്ത്യയും അമേരിക്കയും തോളോടു തോൾ ചേർന്നു പ്രവർത്തിക്കുമെന്നും, അതിൽ തങ്ങൾക്ക് അഭിമാനമുണ്ടെന്നും, തുടർന്നും ഇങ്ങനെ തന്നെ പ്രവർത്തിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
കാലാവസ്ഥ വ്യതിയാനത്തെപ്പറ്റിയുള്ള പാരിസ് കരാർ എത്രയും വേഗം നടപ്പാക്കുന്നതിനെക്കുറിച്ചും ഇരുനേതാക്കളും ചർച്ച ചെയ്തു. ജി 20 ഉച്ചകോടിയിൽ താനും ഒബാമയും വീണ്ടും കാണുമെന്നും മോദി കൂട്ടിച്ചേർത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here