മഴ പെയ്താലും കുറ്റം ഇല്ലേലും കുറ്റം, കൊച്ചീല് മഴയ്ക്ക് ഏപ്പോഴും കുറ്റം

മഴ ഇല്ലെങ്കിൽ കൊടും ചൂട് പുറത്തിറങ്ങാനാവാത്ത അവസ്ഥ. അപ്പോഴാകട്ടെ മഴയ്ക്ക് വേണ്ടി കാത്തിരിപ്പ്. ഇതാണ് കേരളത്തിലെ പൊതു അവസ്ഥ. കൊച്ചിയിലെ കാര്യം പറയുകയും വേണ്ട. എന്നാൽ വേനലിനൊടുവിൽ മഴ പെയ്തു തുടങ്ങിയാലോ കേരളം മുഴുവൻ ആഹ്ലാദിക്കുമ്പോഴും കൊച്ചിക്കാർ മാത്രം സങ്കടത്തിലാണ്. അവർക്കപ്പോൾ മഴയ്ക്ക് കുറ്റമാണ്. നടക്കാനും ഇരിക്കാനും കിടക്കാനും പറ്റാതാക്കി മഴ എന്ന് പറയാത്ത കൊച്ചീക്കാരുണ്ടാവില്ല.
ചാറ്റൽ മഴ തുടങ്ങുമ്പോഴേക്കും റോഡിലടക്കം വെള്ളം കയറി തുടങ്ങും. പിന്നെ വെള്ളംപൊക്കം വന്ന അവസ്ഥയാണ്. ഓടകൾ നിറഞ്ഞൊഴുകും. അതോടെ കൊച്ചി കൊതുകുകളുടേതാണ്. സന്ധ്യയാകുന്നതോടെ ഇരിക്കാനും കിടക്കാനും സമ്മതിക്കില്ല.
മഴക്കാലത്തിനായി കാത്തിരിക്കുന്ന കൊച്ചിക്കാർ (കൊച്ചി നഗരസഭ അടക്കം) എന്നാൽ മഴ വരുന്നെന്നോർത്ത് എന്തെങ്കിലും നടപടികൾ എടുക്കുന്നുണ്ടോ…! കടലും കായലും ചേർന്ന ഭൂപ്രകൃതിയ്ക്കനുസൃതമല്ലാത്ത നഗര വികസനം കൊച്ചിയെ അത്രമാത്രം മലിനമാക്കുകയാണ്. ഇത് മഴയുടെ കുറ്റമോ അതോ മനുഷ്യന്റെ വിവേകത്തിന്റെ കുറവോ ?
Photo Courtesy : Salah Muhammed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here