Advertisement

പാവങ്ങള്‍ക്ക് സൗജന്യനിരക്കില്‍ ചികിത്സ നല്‍കിയില്ല:ആശുപത്രികള്‍ക്ക് 600കോടി പിഴ-ഇത് കെജ്രിവാള്‍ മോഡല്‍

June 12, 2016
0 minutes Read
kejriwal

പാവങ്ങള്‍ക്ക് സൗജന്യ നിരക്കില്‍ ചികിത്സ നല്‍കാമെന്ന വാഗ്ദാനം പാലിക്കാത്തതിന് ഡല്‍ഹിയിലെ അഞ്ച് സ്വകാര്യ ആശുപത്രികള്‍ക്ക് ആം ആദ്മി സര്‍ക്കാര്‍ 600 കോടി പിഴയിട്ടു. ഫോര്‍ട്ടീസ് എസ്‌കോര്‍ട്ട് ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട്, മാക്‌സ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍, ശാന്തി മുകുന്ത് ഹോസ്പിറ്റല്‍, ധര്‍മ്മശിലാ കാന്‍സര്‍ ഹോസ്പിറ്റല്‍, പുഷ്പവതി സിംഘാനിയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയവയ്‌ക്കെതിരെയാണ് ഡല്‍ഹി സര്‍ക്കാര്‍ നടപടി എടുത്തത്.

ആശുപത്രിയില്‍ അഡ്മിറ്റാകുന്നവരില്‍ 10 ശതമാനം പാവപ്പെട്ടവര്‍ക്ക് സൗജന്യ നിരക്കില്‍ ചികിത്സ നല്‍കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നത്.  ഒ.പി വിഭാഗത്തില്‍ ചികിത്സ തേടിയെത്തുന്നവരില്‍ 25 ശതമാനം പാവപ്പെട്ടവര്‍ക്കും സൗജന്യ നിരക്ക് മാത്രമേ ഈടാക്കാന്‍ പാടുള്ളു എന്നും നിര്‍ദേശമുണ്ടായിരുന്നു. പിഴ അടച്ചില്ലെങ്കില്‍ കടുത്ത നടപടി ഉണ്ടാകുമെന്ന് ഡല്‍ഹി ആരോഗ്യ മന്ത്രാലയം ആശുപത്രികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പിഴ ഈടാക്കാതിരിക്കാനുള്ള കാരണം ബോധിപ്പിക്കണമെന്ന് കാട്ടി ആശുപത്രികള്‍ക്ക് നോട്ടീസ് നല്‍കി.  ഒരുമാസമാണ് ഇതിന് നല്‍കിയിരിക്കുന്ന സമയപരിധി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top