ഒരു സ്ക്കൂളില്‍ ഒരു യൂണിഫോം മതി- പൊതുവിദ്യാഭ്യാസ ഡയറക്ടര്‍

അടുത്ത കൊല്ലം മുതല്‍ സംസ്ഥാനത്തെ എല്ലാ സ്ക്കൂളുകളിലും ഒരേ ഒരു യൂണിഫോം മാത്രം.
വ്യത്യസ്ത ദിനങ്ങളില്‍ വ്യത്യസ്ത യൂണിഫോം എന്ന രീതി അടുത്ത അധ്യയന വര്‍ഷം മുതല്‍ അനുവദിക്കില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ നിര്‍ദേശ പ്രകാരമാണ് നടപടി.
യൂണിഫോം അടിക്കടി മാറ്റുന്ന പ്രവണത മാറ്റണമെന്നും ഡയറക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്. മൂന്നു വര്‍ഷത്തിനിടയില്‍ യൂണിഫോം മാറ്റരുത് എന്നാണ് നിര്‍ദേശം.
എയ്ഡഡ് സ്ക്കൂളുകളില്‍ യൂണിഫോം മാറ്റുന്നതിന് ഹെഡ് മാസ്റ്റര്‍, പി.ടി.എ പ്രസിഡന്റ്, വാര്‍ഡ് മെമ്പര്‍, അധ്യാപക പ്രതിനിധി, വിദ്യാര്‍ത്ഥി പ്രതിനിധി തുടങ്ങിയവരുള്‍പ്പെടുന്ന കമ്മറ്റി അംഗീകരിക്കണം.
അണ്‍എയ്ഡഡ് സ്ക്കൂളുകളില്‍ പി.ടി.എ ഹെഡ് മാസ്റ്റര്‍, വിദ്യാര്‍ത്ഥി പ്രതിനിധി എന്നിവരടങ്ങിയ കമ്മിറ്റിയുടെ തീരുമാനത്തെ അടിസ്ഥാനപ്പെടുത്തിയായിരിക്കും യൂണിഫോം മാറ്റം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here