പൊലീസ് വേഷത്തിൽ നവ്യ നായർ ; പാതിരാത്രി ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

നവ്യാ നായരും സൗബിൻ ഷാഹിറും പൊലീസ് വേഷത്തിലെത്തുന്ന ചിത്രം പാതിരാത്രിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. പേര് പോലെ തന്നെ ഒരു പാതിരാത്രിയുടെ ഭീതിയും, ആകാംഷയും ഉദ്വേഗവുമൊക്കെ നൽകുന്നതാണ് പോസ്റ്റർ.
രത്തീന സംവിധാനം ചെയ്യുന്ന ഈ ചിത്രം ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ.വി.അബ്ദുൾ നാസ്സർ ആഷിയ നാസ്സർ എന്നിവരാണ് നിർമ്മിക്കുന്നത്. ഏറെ ചർച്ചചെയ്യപ്പെട്ട,മമ്മൂട്ടി നായകനായി അഭിനയിച്ച പുഴു എന്ന ചിത്രത്തിനു ശേഷം രത്തീന സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്.
സമ്പൂർണ്ണമായ ഈ പൊലീസ് കഥയിൽ കോൺസ്റ്റബിൾ ഹരീഷ്, പ്രബേഷണറി എസ്.ഐ ജാൻസി കുര്യൻ എന്നീ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് സൗബിൻ ഷാഹിറും, നവ്യാനായരുമാണ്. രണ്ടു പൊലീസ് ഉദ്യോഗസ്ഥരുടെ ജീവിതത്തിലൂടെയാണ് ഈ ചിത്രത്തിൻ്റെ കഥാ പുരോഗതി. ഇവരുടെ ഒരു കേസന്വേഷണത്തിനിടയിൽ കടന്നു വരുന്ന സംഭവങ്ങളാണ് ഈ ചിത്രത്തിലൂടെ ത്രില്ലർ മൂഡിൽ അവതരിപ്പിക്കുന്നത്.
ഇടുക്കി ജില്ലയിലെ ഒരു ഗ്രാമത്തിൽ ഒറ്റരാത്രിയിൽ നടക്കുന്ന ഒരു പൊലീസ് ഡ്രാമയാണ് ഈ ചിത്രത്തെ വിശേഷിപ്പിക്കാം. ഒരു യഥാർത്ഥസംഭവത്തെ ആസ്പദമാക്കി, ഷാജി മാറാടാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഇലവിഴാ പൂഞ്ചിറ എന്ന ചിത്രത്തിനു ശേഷം ഷാജി മാറാട് തിരക്കഥ രചിക്കുന്ന ചിത്രം കൂടിയാണ് പാതിരാത്രി.
സണ്ണി വെയ്ൻ, ആൻ അഗസ്റ്റിൻ എന്നിവരും മുഖ്യ വേഷങ്ങളിലുണ്ട്.ശബരിഷ് , ഹരിശ്രീ അശോകൻ, ഇന്ദ്രൻസ്, എന്നിവരും പ്രധാന താരങ്ങളാണ്. സംഗീതം – ജേയ്ക്ക്ബിജോയ്സ്,ഛായാഗ്രഹണം ഷഹ്‌നാദ് ജലാൽ. എഡിറ്റിംഗ് – ശ്രീജിത്ത് സാരംഗ്,കലാസംവിധാനം – ദിലീപ് നാഥ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – അജിത് വേലായുധൻ.
കുമളി, അണക്കര, കൊച്ചി എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. ഡ്രീം ബിഗ് ഫിലിംസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.
Story Highlights : The first look poster of Pathiratri is out
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here