എഐ വിസ്മയത്തിൽ 3D ചിത്രങ്ങൾ, സോഷ്യൽ മീഡിയ കീഴടക്കി ‘നാനോ ബനാന ട്രെൻഡ്’

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇന്റർനെറ്റിൽ ഏറ്റവും പുതിയ തരംഗമായി മാറിയിരിക്കുകയാണ് ‘നാനോ ബനാന’ എന്ന AI ട്രെൻഡ്. ഗൂഗിളിന്റെ AI ടൂളായ ജെമിനി 2.5 ഫ്ലാഷ് ഇമേജ് ഉപയോഗിച്ച് സൃഷ്ടിക്കുന്ന മനോഹരമായ 3D ഫിഗറൈനുകൾക്കാണ് ഓൺലൈൻ ലോകം ഈ പേര് നൽകിയിരിക്കുന്നത്. ഇൻസ്റ്റഗ്രാം, ടിക് ടോക്, എക്സ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ ഈ ട്രെൻഡ് വലിയ പ്രചാരം നേടിക്കഴിഞ്ഞു.
കഴിഞ്ഞ മാസമാണ് ഗൂഗിള്‍ ജെമിനി ആപ്പില്‍ ‘നാനോ ബനാന’ എന്ന ഇമേജ് എഡിറ്റിങ് ടൂള്‍ പുറത്തിറക്കിയത്. ഈ ട്രെൻഡ് പ്രചാരത്തിലായതോടെ ഗൂഗിൾ ജെമിനി ആപ്പിന്റെ ഡൗൺലോഡുകൾ കുതിച്ചുയർന്നു. നാനോ ബനാന പുറത്തിറങ്ങി ദിവസങ്ങൾക്കുള്ളിൽ തന്നെ ജെമിനി ആപ്പ് ഒരു കോടി ഡൗൺലോഡുകൾ കടന്നതായി ഗൂഗിൾ വൈസ് പ്രസിഡന്റ് ജോഷ് വുഡ്‌വാർഡ് അറിയിച്ചിരുന്നു. ഏകദേശം രണ്ട് കോടിയിലധികം ചിത്രങ്ങളാണ് ഈ ടൂൾ ഉപയോഗിച്ച് ഇതിനോടകം സൃഷ്ടിക്കപ്പെടുകയോ എഡിറ്റ് ചെയ്യുകയോ ചെയ്തിട്ടുള്ളത്.
എന്താണ് നാനോ ബനാന?
ഒരു ഫോട്ടോയും ചെറിയൊരു ടെക്സ്റ്റ് പ്രോംപ്റ്റും ഉപയോഗിച്ച് ആർക്കും ഹൈപ്പർ-റിയലിസ്റ്റിക് 3D രൂപങ്ങൾ എളുപ്പത്തിൽ ഉണ്ടാക്കാൻ സാധിക്കുമെന്നതാണ് നാനോ ബനാനയുടെ പ്രത്യേകത. സാങ്കേതിക പരിജ്ഞാനമോ പണമോ ഇതിനായി ആവശ്യമില്ല. അതുകൊണ്ടുതന്നെ സാധാരണ ഉപയോക്താക്കൾ മുതൽ സെലിബ്രിറ്റികൾ, രാഷ്ട്രീയക്കാർ, കണ്ടന്റ് ക്രിയേറ്റർമാർ എന്നിവർ വരെ ഈ ട്രെൻഡിന്റെ ഭാഗമായിക്കഴിഞ്ഞു. കേരള മുഖ്യമന്ത്രി പിണറായി വിജയൻ, മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയ പ്രമുഖരുടെ ഫിഗറൈനുകളും ഇതിനോടകം വൈറലായിട്ടുണ്ട്.
Read Also: ഇന്ത്യൻ നാവികസേനയ്ക്കായി ആദ്യ 3D എയർ സർവൈലൻസ് റഡാർ
എങ്ങനെ സൗജന്യമായി നാനോ ബനാന ഉണ്ടാക്കാം?
- ഗൂഗിൾ AI സ്റ്റുഡിയോ തുറക്കുക; ജെമിനി ആപ്പ് വഴിയോ വെബ്സൈറ്റ് വഴിയോ നിങ്ങൾക്ക് ഗൂഗിൾ AI സ്റ്റുഡിയോയിൽ പ്രവേശിക്കാം.
- ഇഷ്ടരീതി തിരഞ്ഞെടുക്കുക; ചിത്രം + നിർദ്ദേശം (Photo + Prompt) അല്ലെങ്കിൽ നിർദ്ദേശം മാത്രം (Prompt only) എന്നിങ്ങനെ രണ്ട് വഴികളുണ്ട്. ഇതിൽ ചിത്രം + നിർദ്ദേശം എന്ന രീതിയാണ് കൂടുതൽ ഫലപ്രദം. നിങ്ങൾ ഫിഗറൈൻ ആക്കാൻ ആഗ്രഹിക്കുന്ന ചിത്രം അപ്‌ലോഡ് ചെയ്ത ശേഷം, അത് എങ്ങനെ ഫിഗറൈനായി മാറണമെന്ന് നിർദ്ദേശിക്കുന്ന പ്രോംപ്റ്റ് നൽകുക.
- പ്രോംപ്റ്റ് നൽകുക; ഗൂഗിൾ ഔദ്യോഗികമായി നൽകിയ പ്രോംപ്റ്റുകളോ ഉപയോക്താക്കൾ പങ്കുവെച്ച പ്രോംപ്റ്റുകളോ നിങ്ങൾക്ക് ഉപയോഗിക്കാം. ഉദാഹരണത്തിന് ഔദ്യോഗിക പ്രോംപ്റ്റ് ഇതാണ്; “Create a 1/7 scale commercialized figurine of the characters in the picture, in a realistic style, in a real environment. The figurine is placed on a computer desk. The figurine has a round transparent acrylic base, with no text on the base. The content on the computer screen is a 3D modeling process of this figurine. Next to the computer screen is a toy packaging box, designed in a style reminiscent of high-quality collectible figures, printed with original artwork. The packaging features two-dimensional flat illustrations.”
- .തുടർന്ന് നിങ്ങൾ നൽകിയ പ്രോംപ്റ്റിന് അനുസരിച്ച് ജെമിനി 2.5 ഫ്ലാഷ് ഇമേജ് നിങ്ങളുടെ ചിത്രം ഒരു മനോഹരമായ 3D ഫിഗറൈൻ ആക്കി മാറ്റും.
Story Highlights : AI amazes with 3D images, ‘Nano Banana Trend’ takes social media by storm
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here