ഒഐസിസി കുവൈറ്റ് ‘വേണു പൂര്‍ണിമ 2025’ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ഒഐസിസി കുവൈറ്റ് സംഘടിപ്പിക്കുന്ന ‘വേണു പൂര്‍ണിമ 2025’ ഓഗസ്റ്റ് 28 വ്യാഴാഴ്ച ഷുവൈഖ് കണ്‍വെന്‍ഷന്‍ സെന്റര് റോയല്‍ സ്യുട്ട് ഹോട്ടലില്‍ ആണ് അരങ്ങേറുക. ഓ ഐ സി സി കുവൈറ്റ് പ്രസിഡന്റ് വര്‍ഗീസ് പുതുകുളങ്ങരയുടെ അധ്യക്ഷതയില്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ മികച്ച പൊതുപ്രവര്‍ത്തകനുള്ള പ്രഥമ രാജീവ് ഗാന്ധി പുരസ്‌കാരം എ.ഐ.സി.സി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി ക്ക് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍ സമ്മാനിക്കും. (OICC all set for venu poornima fest)
ചലച്ചിത്ര താരം നവ്യ നായര്‍ വിശിഷ്ട അഥിതിയായിപങ്കെടുക്കും, കൂടാതെ മുന്‍ മന്ത്രി എ.പി. അനില്‍ കുമാര്‍, കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ.അബ്ദുല്‍ മുത്തലിബ് , മറിയ ഉമ്മന്‍ചാണ്ടി എന്നിവരും നാട്ടില്‍ നിന്നും കുവൈറ്റില്‍ നിന്നും നിരവധി കലാകാരന്‍മാര്‍ പങ്കെടുക്കുന്ന കലാ സന്ധ്യയും ആയിരിക്കും ആയിരത്തിലധികം പേര്‍ പങ്കെടുക്കുന്ന പരിപാടിയുടെ മറ്റ് ആകര്‍ഷണങ്ങള്‍.
Read Also: കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുടെ ആത്മകഥ ‘വിശ്വാസപൂര്‍വം’ അടിസ്ഥാനമാക്കി ബുക്ക് ടെസ്റ്റുമായി ഐസിഎഫ്
നാട്ടില്‍ നിന്നുള്ള കലാകാരന്‍ന്മാര്‍ ഉള്‍പ്പെടയുള്ള അതിഥികള്‍ എത്തി തുടങ്ങി. പരിപാടിയുടെ അവതരണത്തിനായി ആധുനിക സജീകരണങ്ങളോടെയുള്ള ആകര്‍ഷകമായ വേദിയാണ് ഒരുങ്ങുന്നത്. കുവൈറ്റിലെ നാനാ തുറകളില്‍ ഉള്ള മലയാളികളുടെ ഒരു പരിച്ഛേദം ആയിരിക്കും സദസില്‍ ഉണ്ടാകുക എന്ന് ഓ ഐ സി സി കുവൈറ്റ് നാഷണല്‍ ജനറല്‍ സെക്രട്ടറി ബി എസ് പിള്ള പബ്ലിസിറ്റി കണ്‍വീനര്‍ എം എ നിസാം എന്നിവര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. 300-ല്‍ അധികം പ്രവര്‍ത്തകര്‍ ഉള്‍കൊള്ളുന്ന വിവിധ സബ്കമ്മറ്റികളാണ് പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നത്.
Story Highlights : OICC all set for venu poornima fest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here