Advertisement

ഈ പത്ത് പ്രേത പടങ്ങൾ ഒറ്റക്കിരുന്നു കാണാനുള്ള ധൈര്യമുണ്ടോ ?

June 15, 2016
1 minute Read

1. ബ്ലാക്ക് സ്വാൻ

നൃത്തത്തിനോട് അഭിനിവേശമുള്ള ഒരു കുട്ടിയുടെ കഥയാണ് ബ്ലാക്ക് സ്വാൻ.
ആധിപത്യഭാവമുള്ള അമ്മയുടെ നിർബന്ധം സഹിക്കവയ്യതെ കുട്ടി പതിയെ തന്റെ കഥാപാത്രങ്ങളിൽ ഒന്നാവുകയും, അത് അവളുടെ ജീവിതഗതിയെ തന്നെ മാറ്റിമറിക്കുകയും ചെയ്യുന്നതാണ് കഥയുടെ ഇതിവൃത്തം.

2. ഓർഫൻ

കുഞ്ഞ് നഷ്ടപ്പെട്ട ദമ്പതികൾ ഒരു 9 വയസ്സുകാരിയെ ദത്തെടുക്കുന്നത് തൊട്ട് അവരുടെ വീട്ടിൽ അനിഷ്ട സംഭവങ്ങൾ അരങ്ങേറുകയാണ്. നിഗൂഢവും അസ്വസ്ഥവുമായ ഒരു ഭുതകാലമുള്ള കുട്ടിയാണെന്ന് വളരെ വൈകിയാണ് അവർ തിരിച്ചറിയുന്നത്.

3. ഇറ്റ് ഫോളോസ്

4. ബാബാഡുക്ക്

ഈ നൂറ്റാണ്ടിലെ ഏറ്റവും പേടിപ്പെടുത്തുന്ന ചിത്രം എന്ന് ഇതിനെ വിശേഷിപ്പിക്കാം. ഒരു ചിത്രകഥാ പുസ്തകത്തിൽ നിന്നും പുറത്ത് വരുന്ന വികൃതജന്തു എങ്ങനെ ആ കുടുംബത്തിന്റെ സ്വസ്ഥത തകർക്കുന്നു എന്നതാണ് ചിത്രം.

5. ദ റിങ്ങ്

6. സൈലൻസ് ഓഫ് ദ ലാമ്പ്‌സ്

നരമാംസഭോജനം എന്നും നമ്മെ ഭയപ്പെടുത്തിയിട്ടേ ഉള്ളു. ജോഡീ ഫോസ്റ്ററും അന്തോണി ഹോപ്കിൻസും സ്ത്രീകളെ തട്ടികൊണ്ടു പോയി കൊലപ്പെടുത്തുന്ന സംഭവത്തിന്റെ സത്യാവസ്ഥ കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ്.

7. റോസ് മേരീസ് ബേബി

എന്താണ് ഒരാളുടെ ഏറ്റവും വലിയ പേടി ?? പ്രേത ബാധയുള്ള ഒരു കുട്ടി കൂടെ ഉള്ളത് തീർച്ചയായും നിങ്ങളെ പേടിപ്പിക്കുന്ന ഒന്നായിരിക്കും. ഇത് തന്നെയാണ് ചിത്രത്തിന്റെ പ്രമേയവും.

8. സൈക്കോ

9. ലാസ്റ്റ് എക്‌സോർസിസം

മറ്റ് എക്‌സോർസിസം സിനിമകളെ അപേക്ഷിച്ച് ഇരട്ടി പേടിപ്പെടുത്തുന്നതാണ് ഈ സിനിമ. ചിത്രം കാണുന്നതിന് മുമ്പായി ഒരു കോമഡി സീനോ മറ്റോ എടുത്തു വയ്ക്കുന്നത് നല്ലതായിരിക്കും. ഇടക്ക് ഒരു ആശ്വാസത്തിന് ഇത് കൂടിയേ തീരു.

10. ദ ഷൈനിങ്ങ്

ഒരു ഹോട്ടലിനെ ചുറ്റിപ്പറ്റിയുള്ള ഇരുണ്ട രഹസ്യങ്ങൾ കണ്ടെത്തുകയാണ് ജാക്ക് ടൊറേസ്, അത് വഴി ജാക്ക് ഒരു ഹോമിസൈഡൽ മാനിയാക്കും ആകുന്നു.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top