സോണിയയെക്കൊണ്ട് മോദി ‘പാത്രം കഴുകിച്ചു’ ;പ്രവർത്തകർ തമ്മിൽ സംഘർഷം ;ഒരാൾ മരിച്ചു

കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ വാട്സ് ആപ് പോസ്റ്റ് പ്രചരിപ്പിച്ചതിന്റെ പേരിലുണ്ടായ സംഘർഷത്തിൽ ഒരാൾ മരിച്ചു
. മധ്യപ്രദേശിലെ ജബൽപൂരിലാണ് സംഭവം.
കോൺഗ്രസ് അനുഭാവികളുടെ വാട്സ് ആപ് ഗ്രൂപ്പിലാണ് സംഭവത്തിനടിസ്ഥാനമായ പോസ്റ്റ് പ്രചരിച്ചത്.സോണിയാ ഗാന്ധി പാത്രം കഴുകുന്ന ചിത്രത്തിന് പ്രധാനമന്ത്രി മോദി സോണിയയെ ഈ അവസ്ഥയിലാക്കി എന്നാണ് അടിക്കുറിപ്പ്. ചിത്രം പ്രചരിച്ചതോടെ വാട്സ് ആപ് ഗ്രൂപ്പിലെ അംഗങ്ങൾ ചേരിതിരിഞ്ഞ് തർക്കം ആരംഭിച്ചു. വാക് തർക്കം സംഘർഷത്തിലേക്ക് നീങ്ങിയതോടെ പോലീസ് പ്രശ്നപരിഹാരത്തിന് ഇരുകൂട്ടരെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. അവിടേയ്ക്ക് പോവും വഴിയുണ്ടായ സംഘർഷമാണ് ഒരാളഉടെ കൊലപാതകത്തിൽ കലാശിച്ചത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here