മമത കുല്‍ക്കര്‍ണ്ണി ഇന്ത്യ കണ്ട ഏറ്റവും വലിയ മയക്കുമരുന്നു ഇടപാടുകാരി!! (ഇത് സിനിമാ കഥയല്ല)

മഹാരാഷ്ട്രയില്‍ 2000കോടി രൂപയുടെ മയക്കുമരുന്നു പിടിച്ച കേസില്‍ മുന്‍ ബോളിവുഡ് നടി മമതാ കുല്‍ക്കര്‍ണ്ണി മുഖ്യ പ്രതിയെന്ന് പോലീസ്. ഇപ്പോള്‍ കെനിയയില്‍ ഉള്ള നടിയെ ഇന്ത്യയിലെത്തിക്കാന്‍ ഇന്റര്‍പോളിന്റെ സഹായം തേടിയിരിക്കുകയാണ് പോലീസുദ്യോഗസ്ഥ. ഇത്തരത്തില്‍ വന്‍ തോതില്‍ മയക്കുമരുന്നു കടത്തു നടത്താന്‍ ബോളിവുഡില്‍ നിന്നും മമതയ്ക്ക് സഹായം ലഭിച്ചിരിക്കാമെന്ന നിഗമനത്തിലാണ് പോലീസ് ഇപ്പോള്‍.
ഏപ്രില്‍ 15, 16തീയ്യതികളില്‍ താനെയില്‍ മരുന്നു ഫാക്ടറിയില്‍ നടത്തിയ പരിശോധനയിലാണ് ഈ ലഹരി മരുന്നു വേട്ട നടന്നത്. എഫ്രഡെന്‍ എന്ന ലഹരിമരുന്ന് 20ടണ്‍ ആണ് അന്ന് പിടിച്ചെടുത്തത്. ഒപ്പം പിടിയിലായ നൈജീരിയന്‍ സ്വദേശികളായ പ്രതികള്‍ നല്‍കിയ വിവരങ്ങളില്‍ നിന്നാണ് ഈ കേസില്‍ മമതയുടെ ഇടപെടലിനെ കുറിച്ച് പോലീസിന് വ്യക്തതയുണ്ടായതും. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇതില്‍ മമതയക്ക് നേരിട്ട് പങ്കുള്ളതായും പോലീസ് കണ്ടെത്തി. കഴിഞ്ഞ ജനുവരി എട്ടിന് കെനിയയില്‍ വച്ച് രാജ്യാന്തര ലഹരി മരുന്നു മാഫിയയുമായി മമത ചര്‍ച്ച നടത്തിയാണ് ഈ വന്‍ മരുന്നു കടത്തിന് ആസൂത്രണം നടത്തിയതെന്ന് അമേരിക്കന്‍ ഡ്രഗ് എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ താനെ പോലീസിന് വിവരം കൈമാറി. ലഹരിമരുന്നു മാഫിയാ തലവനായ മമതയുടെ ഭര്‍ത്താവ് വിക്കി ഗോസ്വാമിയേയും ഇന്ത്യയിലെത്തിക്കുകയാണ് ഇനി പോലീസിന്റെ കടമ്പ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here