Advertisement

വായന വളരട്ടെ!!!

June 19, 2016
Google News 1 minute Read

”വായിച്ചാൽ വളരും,വായിച്ചില്ലേലും വളരും
വായിച്ചാൽ വിളയും,വായിച്ചില്ലേൽ വളയും” -കുഞ്ഞുണ്ണി മാഷിന്റെ ഈ വരികളോർക്കാതെ ഒരു വായനാദിനം കടന്നുപോവുന്നതെങ്ങനെ!! വായനയുടെ പ്രാധാന്യം ചുരുങ്ങിയ വാക്കുകളിൽ അതിമനോഹരമായി പറഞ്ഞുവച്ചിരിക്കുന്നു അദ്ദേഹം. ഒരു സമൂഹം സാംസ്‌കാരികമായ വളർച്ചയിലേക്ക് നയിക്കപ്പെടുന്നത് വായനയിലൂടെയാണെന്നത് സംശയമില്ലാത്ത വസ്തുതയാണ്. താളിയോലകളിൽ തുടങ്ങിയ വായനാസംസ്‌കാരം കടലാസ്സും കടന്ന് കമ്പ്യൂട്ടർ മോണിറ്ററിലെത്തിനിൽക്കുന്ന ഇക്കാലത്ത് വായനാദിനം എന്ന ആശയത്തിന് ഏറെ പ്രസക്തിയുണ്ട്.

വായനയുടെ പ്രാധാന്യം മലയാളികളിലേക്ക് എത്തിക്കുന്നതിന് കേരളസർക്കാർ 1996 മുതലാണ് ജൂൺ 19 വായനാദിനമായി ആചരിച്ചുതുടങ്ങിയത്. മലയാളിയെ വായനാലോകത്തേക്ക് കൈപിടിച്ചുയർത്തിയ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് പി.എൻ.പണിക്കരുടെ ചരമദിനമാണ് വായനാദിനമായി ആചരിക്കുന്നത്.

1909 മാർച്ച് ഒന്നിന് കോട്ടയം ജില്ലയിലെ നീലംപേരൂരിലാണ് പി.എൻ.പണിക്കരുടെ ജനനം. കൂട്ടുകാരോടൊപ്പം വീടുകൾ കയറിയിറങ്ങി പുസ്തകങ്ങൾ ശേഖരിച്ച് സനാതനധർമ്മം എന്ന പേരിൽ അദ്ദേഹം ഒരു വായനശാല സ്ഥാപിച്ചു,തന്റെ 17ാം വയസ്സിൽ. അത് വിജയമായതോടെ ഈ ആശയം മറ്റു പ്രദേശങ്ങളിലേക്കും വ്യാപിപ്പിച്ചു.ഗ്രന്ഥശാലകളെ വായനാഇടങ്ങൾ എന്ന നിലയിൽ നിന്ന് സാംസ്‌കാരിക കേന്ദ്രങ്ങളായി ഉയർത്തുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് വലുതാണ്.എഴുത്ത് പഠിച്ച് കരുത്തരാവുക,വായിച്ചു വളരുക,ചിന്തിച്ചു പ്രബുദ്ധരാകുക തുടങ്ങിയ മുദ്രാവാക്യങ്ങൾ അദ്ദേഹത്തിന്റെ സംഭാവനയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here