Advertisement

പിന്നെയെങ്ങനെ എല്ലാം ശരിയാവും???

June 20, 2016
1 minute Read

 

ഏതോ ഒരു പാഠപുസ്തകത്തിൽ നിന്നുള്ളത് എന്ന വിശേഷണത്തോടെ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്ന ചിത്രമാണിത്. ഉത്തരേന്ത്യയിലെ ഏതോ സ്‌കൂളിലാണ് ഈ പുസ്തകം കുട്ടികൾക്ക് വിതരണം ചെയ്തിട്ടുള്ളത് എന്നും അടിക്കുറിപ്പുണ്ട്. അത് എന്തുമാകട്ടെ,ഇത്തരമൊരു ആശയം കൊച്ചുകുട്ടികളുടെ മനസ്സിലേക്ക് എത്തിക്കുന്നത് എത്ര വലിയ മിഥ്യാധാരണകളിലേക്കാണ് അവരെ നയിക്കുക എന്നതാണ് സോഷ്യൽമീഡിയയിൽ ചർച്ചയായിരിക്കുന്നത്.

വെളുത്ത് നല്ല വേഷങ്ങൾ ധരിച്ചിരിക്കുന്ന യുവതി സുന്ദരിയും ഇരുണ്ട നിറത്തോട് കൂടിയവളും പരമ്പരാഗത വേഷം ധരിച്ചിരിക്കുന്നതുമായ യുവതി വിരൂപയും!! തെറ്റായ സന്ദേശം കുട്ടികൾക്ക് നല്കുന്ന ഈ ചിത്രവും ഇത്തരത്തിലുള്ള പഠനവും ഭാവിയെ കൊണ്ടെത്തിക്കുക ഏത് തരത്തിലാവും. വർഗീയതയും ജാതിവേർതിരിവുകളും കൂടുതൽ കൂടുതൽ ചർച്ചയാവുന്ന ഇക്കാലത്ത് ഈ ചിത്രം പകർന്നു തരുന്ന പൊതുബോധം എത്രയോ ഞെട്ടലുളവാക്കുന്നതാണ്.

വളരുന്ന തലമുറ പഠിച്ചുവരുന്ന പാഠം വെളുത്തവർ സൗന്ദര്യമുള്ളവരും കറുത്തവർ വിരൂപരുമാണ് എന്നതാണെങ്കിൽ നാളെയുടെ സമൂഹം ഏതു തരത്തിലാവും വേർതിരിക്കപ്പെടുക. ഈ ചിത്രം ഗൗരവതരമായ ചർച്ചകൾക്ക് വഴിമാറുകയും അതിലൂടെ തിരുത്തപ്പെടുകയും ചെയ്യട്ടെ എന്ന് പ്രത്യാശിക്കാം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top