ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ ദേശവിരുദ്ധ ഉള്ളടക്കങ്ങൾ വേണ്ട ; നടപടിയുമായി കേന്ദ്രം

സോഷ്യൽ മീഡിയ, ഒടിടി പ്ലാറ്റ്‌ഫോമുകളിലെ ദേശവിരുദ്ധ ഉള്ളടക്കങ്ങൾ നിരീക്ഷിക്കാനും കർശന നടപടിയെടുക്കാനും എൻ.ഐ.എ ഉൾപ്പടെയുള്ള സുരക്ഷാ ഏജൻസികൾക്ക് കേന്ദ്ര നിർദേശം.പ്രകോപനപരവും തെറ്റിദ്ധരിപ്പിക്കുന്നതുമായ ഉള്ളടക്കങ്ങൾ ഓൺലൈനിൽ പ്രചരിക്കുന്നത് തടയുക എന്നതാണ് പുതിയ തീരുമാനത്തിന്റെ ലക്ഷ്യം.ഇവ കണ്ടെത്തി റിപ്പോർട്ട് ചെയ്യാൻ പ്ലാറ്റ്ഫോമുകൾക്ക് നിർദ്ദേശം നൽകി.നിർദേശങ്ങൾ പാലിക്കാത്ത പ്ലാറ്റ്‌ഫോമുകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
Read Also: ‘മാനേജ് സബ്‌സ്‌ക്രിപ്‌ഷൻ’ ഫീച്ചറുമായി ജിമെയിൽ; ഇൻബോക്സ് ഇനി കൂടുതൽ വൃത്തിയാക്കാം
രാജ്യത്തിനുള്ളിൽ മാത്രമല്ല ഇന്ത്യയ്ക്ക് പുറത്തുനിന്നും ഇത്തരം ഉള്ളടക്കം പോസ്റ്റ് ചെയ്യുന്നവർക്കെതിരെ നിയമപ്രകാരം നടപടിയെടുക്കും.തീവ്രവാദ സംഘടനകൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ അവരുടെ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നെന്ന പരാതികൾ ഉയരുന്നതിന് തുടർന്നാണ് ഈ തീരുമാനമെന്നാണ് പുറത്തുവരുന്ന റിപ്പോട്ടുകൾ.
കേന്ദ്രനീക്കം അഭിപ്രായപ്രകടനത്തിനും, ഓൺലൈൻ പ്ലാറ്റ്‌ഫോമുകളുടെ ഉപയോഗത്തിനും മേലുള്ള നിയന്ത്രണമായുള്ള വിമർശനങ്ങൾ ഉയരുന്നുണ്ട്.ദേശവിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമായ ഉള്ളടക്കങ്ങൾ നിരീക്ഷിക്കുകയും ,തടയുകയും ചെയ്യുന്നതിന് നടപടി ആവശ്യമാണെന്നാണ് സർക്കാർ അഭിപ്രായം.
Story Highlights : Central government directs security agencies to monitor anti-national content on online platforms
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here