Advertisement

സോഷ്യല്‍ മീഡിയ ചോദിക്കുന്നു: മെലോനിയ്ക്ക് എന്തുപറ്റി? ഓകെയല്ലേ?

4 hours ago
3 minutes Read
Italian PM Giorgia Meloni's Expressions At NATO Summit Goes Viral

ഇന്ത്യക്കാര്‍ക്ക് നമ്മുടെ സ്വന്തം ആളെന്ന പോലെ ഉള്ളാലെ അടുപ്പം തോന്നുന്നയാളാണ് ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോനി. പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പമുള്ള സുന്ദര സൗഹൃദ ചിത്രങ്ങള്‍ക്കും മെലോനിയുടെ ക്യൂട്ട് എക്‌സ്പ്രഷനുകള്‍ക്കും സോഷ്യല്‍ മീഡിയയില്‍ ഒരുപാട് ഇന്ത്യന്‍ ഫാന്‍സുണ്ട്. കഴിഞ്ഞ ഒരാഴ്ച്ചയായി ഒരിടവേളയ്ക്ക് ശേഷം വീണ്ടും മെലോനി സോഷ്യല്‍ മീഡിയയില്‍ പ്രധാന ചര്‍ച്ചാ വിഷയമാണ്. മെലോനിയുടെ എക്‌സ്പ്രഷന്‍സ് തന്നെയാണ് ഇപ്പോഴും ചര്‍ച്ചാ വിഷയം. പക്ഷേ പഴയത് പോലെ ക്യൂട്ട്‌നെസ്സ് അല്ല ചിത്രങ്ങളിലെ ചില വിചിത്ര ഭാവങ്ങളാണ് വൈറലാകുന്നത്. ചിത്രങ്ങള്‍ കണ്ട് നെറ്റിസണ്‍സ് ചോദിക്കുന്നു. മെലോനിക്ക് എന്തുപറ്റി? ഒകെയല്ലേ? ( Italian PM Giorgia Meloni’s Expressions At NATO Summit Goes Viral)

ഇക്കഴിഞ്ഞ നാറ്റോ ഉച്ചകോടിയ്ക്കിടെ എടുത്ത ചിത്രങ്ങളാണ് ചര്‍ച്ചയാകുന്നത്. ഉച്ചകോടിയ്ക്കിടെ മാധ്യമപ്രവര്‍ത്തകര്‍ മെലോനിയെ സമീപിക്കുകയും പ്രതികരണങ്ങള്‍ ആരായുകയും ചെയ്യുമ്പോള്‍ മെലോനിയുടെ മുഖത്ത് വിചിത്രമായ ഭാവങ്ങളാണ് വരുന്നതെന്നാണ് സോഷ്യല്‍ മീഡിയയിലെ ചിലരുടെ കണ്ടെത്തല്‍. ചോദ്യങ്ങള്‍ കേള്‍ക്കുമ്പോള്‍ മെലോനി അനാവശ്യമായി കണ്ണുമിഴിക്കുകയും അസ്വസ്ഥതപ്പെടുകയും ഭയപ്പെട്ടതുപോലെ തരിച്ച് നില്‍ക്കുകയും ഞെട്ടുകയും ചെയ്യുന്ന വിഡിയോ പങ്കുവച്ചുകൊണ്ടാണ് നെറ്റിസണ്‍സ് അതിനോട് പലവിധത്തില്‍ പ്രതികരിക്കുന്നത്.

Read Also: തെലങ്കാന ബിജെപിയില്‍ പൊട്ടിത്തെറി; അധ്യക്ഷ സ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിന് പിന്നാലെ ടി രാജാ സിങ് രാജിവച്ചു

ലോകപ്രസിദ്ധ ടെലിവിഷന്‍ സിരീസ് ബ്രേക്കിംഗ് ബാഡിലെ കഥാപാത്രങ്ങളോട് ഉള്‍പ്പെടെ ഉപമിച്ചുകൊണ്ട് ചിലര്‍ മെലോനിയുടെ മുഖത്തെ ഭാവങ്ങളുടെ അര്‍ത്ഥം ശാസ്ത്രീയമായി അപഗ്രഥിക്കാന്‍ ശ്രമിക്കുന്നുമുണ്ട്. എങ്കിലും ചിത്രങ്ങളും വിഡിയോയും ആഗോള വൈറലായിട്ടും വിഷയത്തില്‍ മെലോനി ഇതുവരെ പ്രതികരിച്ചിട്ടില്ല.

Story Highlights : Italian PM Giorgia Meloni’s Expressions At NATO Summit Goes Viral

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top