മുടി വെട്ടിയില്ലെന്ന് പറഞ്ഞ് പ്ലസ് വണ്‍ വിദ്യാര്‍ഥികളെ മര്‍ദിച്ചു; മിതൃമ്മല ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ റാഗിങ് പരാതി

തിരുവനന്തപുരം മിതൃമ്മല ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ റാഗിങ് പരാതി. നാല് പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് എതിരെ കേസെടുത്തു. മുടി വെട്ടിയില്ലെന്നും നല്ല ഷര്‍ട്ട് ധരിച്ചെന്നും പറഞ്ഞ് മര്‍ദിച്ചെന്ന് രണ്ട് പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പാങ്ങോട് പൊലീസ് കേസെടുത്തത്.
കഴിഞ്ഞ 12ാം തിയതിയാണ് സ്‌കൂളില്‍ റാഗിംഗ് നടക്കുന്നത്. നാല് പ്ലസ് ടു വിദ്യാര്‍ഥികള്‍ ചേര്‍ന്ന് രണ്ട് പ്ലസ് വണ്‍ വിദ്യാര്‍ഥികളെയാണ് മര്‍ദിച്ചത്.
സ്‌കൂള്‍ പ്രിന്‍സിപ്പലിനാണ് വിദ്യാര്‍ഥികള്‍ ആദ്യം ഇതുമായി ബന്ധപ്പെട്ട് പരാതി നല്‍കിയത്. തുടര്‍ന്ന് റാംഗിംഗ് കമ്മറ്റി ഇതുമായി ബന്ധപ്പെട്ട പരിശോധന നടത്തി. ഈ പരിശോധനയില്‍ വിദ്യാര്‍ഥികള്‍ മര്‍ദിച്ചു എന്ന് മനസിലായി. തുടര്‍ന്നാണ് പാങ്ങോട് പൊലീസില്‍ പരാതി നല്‍കിയത്. ജുവനെല്‍ ആക്ട് പ്രകാരം റാഗിംഗിന് കേസെടുത്തു.
Story Highlights : Ragging at Thiruvananthapuram school
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here