തിരുവനന്തപുരത്തും വോട്ടർ പട്ടിക ക്രമക്കേട്; പരാതി നൽകി കുമ്മനം രാജശേഖരൻ

കേരളത്തിലെ വോട്ടർ പട്ടിക ക്രമക്കേട് സംബന്ധിച്ച് പരാതി നൽകിയെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. തിരുവനന്തപുരത്തും വ്യാപകമായ ക്രമക്കേടുണ്ട്. ശാസ്ത്രീയ പരിശോധനയിൽ ഒരേ വോട്ടർ ഐഡിയിൽ തന്നെ പല പേര് ഉള്ളതായി കണ്ടെത്തി. എണ്ണം തിട്ടപ്പെടുത്തി പെൻഡ്രൈവ് അടക്കമാണ് പരാതി കൊടുത്തതെന്നും കുമ്മനംരാജശേഖരൻ പറഞ്ഞു.
ക്രമക്കേട് തിരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധിക്കണം. പാകപ്പിഴകൾ ഇല്ലാത്ത വോട്ടർ ലിസ്റ്റ് വേണം. വാർഡ് വിഭജനത്തിന് ശേഷം വോട്ടർമാരുടെ എണ്ണം വർധിച്ചുവെന്നും ഇതിലും അന്വേഷണം നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനിടെ വയനാട്ടിൽ വ്യാജ വോട്ട് ആരോപണവുമായി ബിജെപി നേതാവ് അനുരാഗ് ഠാക്കൂർ രംഗത്തുവന്നു.
93,499 സംശയമുള്ള വോട്ടുകളുണ്ടെന്ന് ബിജെപി നേതാവ് അനുരാഗ് തക്കൂർ ആരോപിച്ചു. 20,438 ഇരട്ട വോട്ടുകളെന്നും ആരോപണം. 70,450 പേർ വ്യാജ വിലാസത്തിൽ ഉള്ളവരെന്നും അനുരാഗ് ഠാക്കൂർ ആരോപിക്കുന്നു. ഏറനാട് വണ്ടൂർ മണ്ഡലങ്ങളിൽ കള്ളവോട്ട് നടന്നു. 52 വോട്ടർമാർക്ക് ഒരേ മേൽവിലാസം ആണെന്നും ആരോപണമുണ്ട്.
അതിനിടെ തദ്ദേശ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സിപിഐഎം വോട്ടർ പട്ടികയിൽ ക്രമക്കേട് നടത്തുന്നുവെന്ന് മുസ്ലീം ലീഗ് നേതാവ് എംകെ മുനീർ. മാറാട് ഒരു വീട് നമ്പറിൽ 327 വോട്ടുകൾ ചേർത്തു. സിപിഐഎം നേതൃത്വത്തിലുള്ള സർവീസ് സഹകരണ ബാങ്കാണ് കെട്ടിടത്തിൽ പ്രവർത്തിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മിഷൻ വിഷയം ഗൗരവമായി കാണണമെന്നും എംകെ മുനീർ ആവശ്യപ്പെട്ടു.
Story Highlights : Irregularities in Voter List: Kummanam Rajasekharan complaint filed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here